മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കും; ഫ്രാന്‍സിലെയും സ്‌പെയിനിലെയും സ്‌കോട്ട്‌ലന്‍ഡിലെയും സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാകുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന ഫിഫയുടെ അറിയിപ്പിന് ഏറെ വിമർശനമാണ് നേരിടേണ്ടി വന്നത്. ഇതിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്നാണ് ഫിഫ പ്രസിഡന്റിന്റെ വാക്കുകള്‍. ഫ്രാന്‍സിലെയും സ്‌പെയിനിലെയും സ്‌കോട്ട്‌ലന്‍ഡിലെയും സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാകുമെന്നും ജിയാനി ഇന്‍ഫാന്റിനോ പറയുകയുണ്ടായി,
‘സ്റ്റേഡിയത്തില്‍ ബിയര്‍ വില്‍പ്പന സാധ്യമാണോ എന്നറിയാന്‍ അവസാന നിമിഷം വരെ ശ്രമിച്ചു. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിക്കാനായില്ലെങ്കിലും നിങ്ങള്‍ക്ക് ജീവിക്കാനാകും. ഫ്രാന്‍സിലും സ്‌പെയിനിലും സ്‌കോട്ട്‌ലന്‍ഡിലും സ്‌റ്റേഡിയങ്ങളില്‍ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ടാവാം. ഒരുപക്ഷേ അവര്‍ നമ്മളെക്കാള്‍ ബുദ്ധിയുള്ളവരായിരിക്കാം’. എന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
അതോടൊപ്പം തന്നെ ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്നാണ് ഫിഫയുടെ തീരുമാനം എന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങാത്ത ബിയര്‍ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കുകയുണ്ടായി.
അതേസമയം സംസ്‌കാരത്തില്‍ മദ്യം അത്ര വലിയ പങ്ക് വഹിക്കാത്ത മിഡില്‍ ഈസ്റ്റില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നും ധാരാളം ആരാധകര്‍ പങ്കെടുക്കുന്നുണ്ട്. പല ആരാധകര്‍ക്കും, മദ്യത്തിന്റെ സാന്നിധ്യം ആസ്വാദ്യകരമായ അനുഭവം സൃഷ്ടിക്കില്ല എന്ന ചിന്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























