സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച; അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം മരൂഭൂമി മഞ്ഞുവീഴ്ചയില്‍ വെള്ളപുതച്ചുകിടക്കുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ വൈറലാകുന്നു

സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഹായിലിന് വടക്കുപടിഞ്ഞാറ് അല്‍റദീഫയിലാണ് ശനി രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം തന്നെ മരൂഭൂമി മഞ്ഞുവീഴ്ചയില്‍ വെള്ളപുതച്ചുകിടക്കുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയുണ്ടായി. ഈ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.
അതേസമയം സൗദി അറേബ്യയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. ശഖ്റ - ഇന്‍ഡസ്‍ട്രിയല്‍ സിറ്റി റോഡിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍പെട്ട ഒരു കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരും രണ്ടാമത്തെ വാഹനത്തില്‍ നാല് പേരുമാണ് ഉണ്ടായിരുന്നത്.
കൂടാതെ ശഖ്റയ്ക്ക് 25 കിലോമീറ്റര്‍ അകലെവെച്ചാണ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചത്. ഒരു വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും മരിക്കുകയുണ്ടായി. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്കാണ് പിന്നാലെ ജീവന്‍ നഷ്ടമായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എന്നാൽ മരിച്ചവരെയും പരിക്കേറ്റവരെയും പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha

























