കുവൈത്തില്‍ മദ്യനിര്‍മാണം നടത്തി; രണ്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു, ഇവരെ പിടികൂടിയത് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിൽ

കുവൈത്തില്‍ മദ്യനിര്‍മാണം നടത്തിയ രണ്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തതായി റിപ്പോർട്ട്. റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കീഴിലുള്ള സെര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത് എന്നാണ് ലഭ്യമാകുന്ന വിവരം. പ്രാദേശികമായി നിര്‍മിച്ച 33 ബോട്ടില്‍ മദ്യം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ ചൂണ്ടിക്കാണിക്കുകയാണ്. പിടിയിലായ പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം ദി അറേബ്യയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. ശഖ്റ - ഇന്‍ഡസ്‍ട്രിയല്‍ സിറ്റി റോഡിലായിരുന്നു അപകടം നടന്നത്. അപകടത്തില്‍പെട്ട ഒരു കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരും രണ്ടാമത്തെ വാഹനത്തില്‍ നാല് പേരുമാണ് ഉണ്ടായിരുന്നത്.
കൂടാതെ ശഖ്റയ്ക്ക് 25 കിലോമീറ്റര്‍ അകലെവെച്ചാണ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചത്. ഒരു വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും മരിക്കുകയുണ്ടായി. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്കാണ് പിന്നാലെ ജീവന്‍ നഷ്ടമായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എന്നാൽ മരിച്ചവരെയും പരിക്കേറ്റവരെയും പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha

























