സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ദോഹയിലെത്തി

ഫുട്ബോൾ ആവേശത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തി.ഇന്ന് നടക്കുന്ന ലോകകപ്പ് 2022 ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണപ്രകാരമാണ് ദോഹയിലെത്തിയത്. ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്ന ഉദ്ഘാടന മത്സരം ദോഹയില്‍നിന്ന് 35 കിലോമീറ്റര്‍ വടക്ക് അല്‍-ഖോര്‍ നഗരത്തിലെ 60,000 ഇരിപ്പിട ശേഷിയുള്ള അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഖത്തറിലേക്ക് പുറപ്പെട്ട കിരീടാവകാശിക്ക് ബാങ്കോക്ക് എയര്‍ ബേസ് വിമാനത്താവളത്തില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയുത് ചാന്‍ ഓചയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. തനിക്കും പ്രതിനിധി സംഘത്തിനും തയ്‍ലന്‍ഡില്‍ ലഭിച്ച മാന്യമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യ മര്യാദയ്ക്കും അഗാധമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി കിരീടവകാശി പറഞ്ഞു.
നടന്ന ചര്‍ച്ചകളും ഒപ്പിട്ട സഹകരണ കരാറുകളും രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ആഴത്തിലുള്ളതാക്കുമെന്നും ഇരു രാജ്യത്തെയും ജനങ്ങള്‍ക്കിടയില്‍ അത് പ്രതിഫലിക്കുമെന്നും കിരീടവകാശി പ്രത്യാശ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha

























