ഖത്തറിൽ തിളങ്ങി ബിടിഎസ് തരാം ജങ്‌കൂക്ക്; വെള്ളം വസ്ത്രം ധരിച്ച നർത്തകരോടൊപ്പം 'ഡ്രീമേഴ്‌സ്' എന്ന ഔദ്യോഗിക ഗാനം അവതരിപ്പിച്ച് താരം, ഗാനം ഉയർത്തിക്കാട്ടുന്നത് നാല് വർഷം കൂടുമ്പോൾ ഓരോ ലോകകപ്പും കൊണ്ടുവരുന്ന ശുഭാപ്തിവിശ്വാസം

ലോകത്തെ ഒരു കുടക്കീഴിലാക്കി ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയിരുന്നത്.
ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ബി.ടി.എസ് താരം ജംഗ് കുക്കിന്റെ തകർപ്പൻ പ്രകടനം. വെള്ളം വസ്ത്രം ധരിച്ച നർത്തകരോടൊപ്പം 'ഡ്രീമേഴ്‌സ്' എന്ന ഔദ്യോഗിക ഗാനമാണ് താരം അവതരിപ്പിച്ചത്. ജംഗ് കൂക്കിന്റെ ഡ്രീമേഴ്സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നലെ രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുകയുണ്ടായി
അതേസമയം നാല് വർഷം കൂടുമ്പോൾ ഓരോ ലോകകപ്പും കൊണ്ടുവരുന്ന ശുഭാപ്തിവിശ്വാസമാണ് ഈ ഗാനം ഉയർത്തിക്കാട്ടുന്നത്. ടൂർണമെന്റ് മൈതാനത്തിനകത്തും പുറത്തും ആവേശം കൊണ്ടുവരുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുകയാണ്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലോകകപ്പിന്റെ ഉദ്ഘാടന പ്രസംഗം നടത്തി. മുൻ ലോകകപ്പുകളുടെ ചിഹ്നങ്ങളുടെ ഓർമ പുതുക്കലും ലഈബെന്ന ഖത്തർ ലോകകപ്പ് ചിഹ്നത്തിന്റെ പ്രദർശനവും ചടങ്ങിൽ നടക്കുകയുണ്ടായി.
അതോടപ്പം തന്നെ ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറുകയുണ്ടായി. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർക്കുകയും ചെയ്തു. മുൻ ലോകകപ്പുകളെ ആവേശഭരിതമാക്കിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകർഷണമായി. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തിയിരുന്നു.
ഇനി ഒരു മാസം ഖത്തറെന്ന ഈ കൊച്ചുരാജ്യം ഫുട്ബോൾ ആവേശത്തിന്റെ മഹാമൈതാനമാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 9.30ന് അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനു ഇറ്റാലിയൻ റഫറി ഡാനിയേലെ ഒർസാറ്റോ വിസിൽ മുഴക്കിയതോടെ ആരാധകാവേശത്തിനും കിക്കോഫാകുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha

























