അട്ടിമറി വിജയത്തിൽ സന്തോഷം; ഇന്ന് സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ച് സൽമാൻ രാജാവ്, കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഇതാ...

ഖത്തർ ഫുഡ്ബോൾ ലോകകപ്പിൽ അർജന്റെീനയ്ക്കെതിരായ അട്ടിമറി വിജത്തിന് പിന്നാലെ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ.സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടിരിക്കുന്നത്. പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധി ബാധകമാകുമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതോടൊപ്പം തന്നെ ചൊവ്വാഴ്ച നഗരത്തിലെ പ്രധാന തീം പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രവേശന ഫീസ് ഒഴിവാക്കുമെന്ന് റോയൽ കോർട്ടിലെ ഉപദേശകനും സൗദി അറേബ്യയുടെ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ തലവനുമായ തുർക്കി അൽ ഷെയ്ഖ് അറിയിക്കുകയുണ്ടായി.
കൂടാതെ ഖത്തർ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് സൗദിയുടേത് എന്നത് ഏവരെയും ഏറെ അമ്പരപ്പിക്കുന്നു. അക്ഷരാർത്ഥത്തിൽ അർജന്റീന ആരാധകർ ഒന്നടങ്കം മരവിച്ച് നിന്ന് പോയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടുത്തിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ അര്‍ജന്റീന നേരിടുന്ന ഏറ്റവും വലിയ തോല്‍വികളില്‍ ഒന്ന് കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























