സൗദി അറേബ്യയിൽ പോകുന്നവർക്ക് ഇനി കാത്തിരിപ്പ് വേണ്ട... തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി...

സൗദി അറേബ്യയിലേക്ക് വരുന്നവർക്കുള്ള തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പായി പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പായി സർട്ടിഫിക്കറ്റുകൾ ഡൽഹിയിലെ സൗദി എംബസിയോ മുംബൈയിലെ സൗദി കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യണമെന്നായിരുന്നു ഇത് വരെയുണ്ടായിരുന്ന ചട്ടം. എന്നാൽ ഇത് മൂലം മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു അറ്റസ്റ്റേഷൻ പൂർത്തിയായിരുന്നത്.
എന്നാൽ ഇനി മുതൽ എംബസിയോ, കോൺസുലേറ്റോ അറ്റസ്റ്റ് ചെയ്യേണ്ടതില്ല, പകരം വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകുമെന്നാണ് മുംബെയിലെ സൗദി കോൺസുലേറ്റിൽ നിന്നും ഏജൻസികൾക്ക് അറിയിപ്പ് ലഭിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മുംബൈ കോണ്‍സുലേറ്റ് പറയുന്നത് . പരമാവധി ഏഴ് ദിവസമാണ് വിദേശകാര്യ മന്ത്രാലത്തിൽ നിന്നുള്ള അറ്റസ്റ്റേഷന് സമയമെടുക്കുക.ഇതോടെ പ്രൊഫഷണല്‍ വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെ നടപടിക്രമം വേഗത്തിലാകും
എച്ച്.ആർ.ഡി അറ്റസ്‌റ്റേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തും. അതിന് ശേഷമായിരുന്നു സൗദി കോൺസുലേറ്റിന്റെ അറ്റസ്‌റ്റേഷൻ.
കോൺസുലേറ്റിൽ ലഭിക്കുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അതത് യൂണിവേഴ്‌സിറ്റികളിലേക്ക് അയച്ചുകൊണ്ടായിരുന്നു ഇത് വരെ വെരിഫിക്കേഷൻ നടത്തിയിരുന്നത്. ഇത് മൂലം പലപ്പോഴും നാലും അഞ്ചും അതിലധികവും മാസങ്ങൾ ഉദ്യോഗാർത്ഥികൾ കാത്തിരിക്കേണ്ടി വന്നിരുന്നതായി മുംബെയിലെ ട്രാവൽ ഏജൻസികൾ പറഞ്ഞു.
അറ്റസ്റ്റേഷന് മാസങ്ങളുടെ കാലതാസമം എടുത്തിരുന്ന സാഹചര്യം പല ഉദ്യോഗാർഥികൾക്കും പല പ്രയാസങ്ങളുമുണ്ടാക്കിയിരുന്നു. സമയത്ത് സൗദിയിലെത്താനാകാത്തത് മൂലം ജോലി നഷ്ടപ്പെട്ടവരും, ഇന്ത്യയിലെ കാലതാമസം മൂലം മറ്റു രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ തൊഴിലുടമകളെ പ്രേരിപ്പിച്ചിരുന്നത് ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികൾ പുതിയ മാറ്റത്തോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നതിന് ഒരു പ്രമാണം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച് ഹേഗ് കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് നടപടി. ഇന്ത്യയും സൗദിയും ഹേഗ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയത്. 1961 ഒക്ടോബര്‍ 5ന് ആണ് ഹേഗില്‍ നടന്ന കണ്‍വെന്‍ഷന്‍ അപ്പോസ്റ്റിൽ കണ്‍വെന്‍ഷന്‍ എന്നും അറിയപ്പെടുന്നു.
വിദ്യാഭ്യാസ യോഗ്യതകള്‍, കോടതി ഉത്തരവുകള്‍, ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയെല്ലാം വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. സൗദിയിലേക്കുളള പ്രൊഫഷണല്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യന്‍ അധികൃതര്‍ അറ്റസ്റ്റ് ചെയ്ത രേഖകള്‍ സൗദിയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റികളിലേക്ക് അയക്കും. ഇതിന് കാലതാസം നേരിട്ടിരുന്നു. പുതിയ തീരുമാനം വന്നതോടെ വിസ സ്റ്റാമ്പിംഗ് വേഗത്തിലാകും.
നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയിരുന്നു. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹേഗ് കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചെങ്കിലും ഇന്ത്യയില്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകള്‍ നയതന്ത്ര കാര്യാലയങ്ങളും സാക്ഷ്യപ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ ഡിജിറ്റല്‍ സംവിധാനങ്ങളും ഇന്റര്‍നെറ്റും വ്യാപകമായതോടെ വെരിഫിക്കേഷന്‍ എളുപ്പമായി. ഇതെല്ലാം പരിഗണിച്ചാണ് ഹേഗ് കണ്‍വെന്‍ഷന്‍ കരാര്‍ നടപ്പിലാക്കി വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് ഒരു അറ്റസ്‌റ്റേഷന്‍ എന്ന തീരുമാനത്തില്‍ എത്തിയത്.
https://www.facebook.com/Malayalivartha