Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയ വഴി വമ്പൻ തട്ടിപ്പ്; യുവാവിൽ നിന്നും തട്ടിയെടുത്തത് 1,53,000 ദിര്‍ഹം; വനിതാ ബ്ലോഗറെയും സുഹൃത്തിനെയും മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി

25 JANUARY 2023 04:51 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ വഴി വമ്പൻ തട്ടിപ്പ്. വനിതാ ബ്ലോഗറെയും സുഹൃത്തിനെയും ശിക്ഷിച്ച് ദുബൈ കോടതി. ആഡംബര കാര്‍ വില്‍ക്കാമെന്ന് സമ്മതിപ്പിച്ചായിരുന്നു പണം വാങ്ങിയത്. പിന്നീട് കാര്‍ കൈമാറാതെ പറ്റിച്ചു. ഇതാണ് ഇപ്പോൾ പരാതിക്കാരന്റെ ആരോപണം. ഇവര്‍ ഇങ്ങനെ തട്ടിയെടുത്തത് 1,53,000 ദിര്‍ഹമാണ്.

സ്‍നാപ്ചാറ്റിലാണ് യുവതി ആഡംബര വാഹനം കുറഞ്ഞ വിലയ്ക്ക് നല്‍കുന്നുവെന്ന് കാണിച്ചുള്ള പരസ്യം പോസ്റ്റ് ചെയ്തത്. ഇത് കണ്ട് ഒരു ഫോളോവര്‍ വാഹനം വാങ്ങാൻ അവരെ സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ടു . ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി. എന്നിട്ട് അതിലേക്ക് 1,53,000 ദിര്‍ഹം നിക്ഷേപിക്കാൻ പറയുകയായിരുന്നു.വാഹന ഉടമയുടെ സെക്രട്ടറിയുടെ അക്കൗണ്ട് ആണെന്നും പറയുകയും ചെയ്തു .

ഇതനുസരിച്ച് ബാങ്ക് വഴി യുവാവ് പണം അയച്ചുകൊടുക്കുകയുണ്ടായി . പക്ഷേ പണം കിട്ടിയിട്ടും വാഹനം കൈമാറാതെ യുവതി മുങ്ങി നടക്കുകയായിരുന്നു . പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോൾ അതിന് കഴിയാതെ വന്നു.

അപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് യുവാവിന് മനസിലായത്, ഇതോടെ ഉറപ്പിച്ച യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു . പണം കൈമാറിയതിനുള്ള റെസിപ്റ്റും ഇരുവരും തമ്മില്‍ കാറിന്റെ കച്ചവടം ഉറപ്പിച്ചത് സംബന്ധിച്ച മെസേജുകളുമെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട് . പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച പൊലീസ് അക്കൗണ്ട് ഉടമയെ കണ്ടെത്തുകയും ചെയ്തു .തട്ടിപ്പ് നടത്തിയ സോഷ്യല്‍ മീഡിയ താരത്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയായിരുന്നു അക്കൗണ്ട് ഉടമ. പണം കിട്ടിയെന്നും അത് ഉടനെ തന്നെ താരത്തിന് കൈമാറിയെന്നും അക്കൗണ്ട് ഉടമ വ്യക്തമാക്കി.

പണം തട്ടിപ്പിലൂടെ കിട്ടിയതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി പണം തട്ടിയെടുത്തതിന് താരത്തിനെതിരെ ദുബൈ പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. . തട്ടിപ്പിലൂടെ കിട്ടിയ പണം സൂക്ഷിച്ചതിന് സുഹൃത്തിനെതിരെയും കുറ്റം ചുമത്തി. . ഇരുവര്‍ക്കും ദുബൈ കോടതി കഴിഞ്ഞ ദിവസം മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. തട്ടിയെടുത്ത തുകയും അധികമായി പതിനായിരം ദിര്‍ഹവും ഇവര്‍ പിഴ അടയ്ക്കണമെന്നതാണ് ശ്രദ്ധേയമായ കാര്യം. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (6 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (6 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (8 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (8 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (10 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (10 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (10 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (11 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (11 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (11 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends