പ്രവാസി അധ്യാപകന്റെ മരണ സ്വപ്‌നം ഫലിച്ചു, ദുഖം മാറാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

സഹപ്രവര്‍ത്തകന്റെ ആകസ്മിക മരണം പ്രവാസി സമൂഹത്തെ ഒന്നടങ്കത്തെ ദുഃഖത്താലാഴ്ത്തി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഐ.ടി വിഭാഗം അദ്ധ്യാപകന്‍ മുഹമ്മദ് അസ്‌ലമാണ് മരണത്തെ കുറിച്ച് സംസാരിക്കുന്ന ശബ്ദം മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ മരണം മന്‍കൂട്ടി അറിഞ്ഞതു പോലെ ചില സൂചനകള്‍ നല്‍കിയായിരുന്നു അസ്‌ലമിന്റെ വേര്‍പാട്. മരണത്തെ നമ്മള്‍ ഭയപ്പെടേണ്ടന്ന് സൂചിപ്പിച്ചായിരുന്നു ശബ്ദ സന്ദേശത്തിന്റെ തുടക്കം. പിന്നീട് ഒരാള്‍ മരിച്ചതായി ഉറക്കത്തില്‍ കണ്ട തന്റെ സ്വപ്നവും തുടര്‍ന്ന് ഒരു ഫോണ്‍ കോള്‍ എത്തുന്നതും തന്റെ സുഹൃത്തിന്റെ പിതാവ് മരിച്ച വിവരവുമാണ് സന്ദേശത്തില്‍. നമുക്കെല്ലാം ദൈവം നല്ല മരണം നല്‍കട്ടെയെന്നും മരിച്ചാല്‍ ആളുകള്‍ നല്ലതു പറയട്ടെയുന്നും പറഞ്ഞായിരുന്നു അസ്‌ലം ആ വാട്‌സ് ആപ്പ് സന്ദേശം അവസാനിപ്പിക്കുന്നത്.
എന്നാല്‍ തികച്ചും യാദൃശ്ചികമായി അസ്‌ലം പോസ്റ്റിയ ശബ്ദ സന്ദേശം കേട്ട സുഹൃത്തുക്കള്‍ അടുത്ത ദിവസം പുലര്‍ച്ചെ അറിയുന്നത് പ്രിയ സുഹൃത്തിന്റെ മരണ വാര്‍ത്തയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചു വേദന ഉണ്ടായ അസ്‌ലമിനെ സുഹൃത്തുക്കള്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. പത്ത് വയസിനു താഴെ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് അസ്‌ലമിനുള്ളത് ഭാര്യ ഷഹനാസും പിതാവ് അബൂബക്കറും അസ്‌ലമിനോടൊന്നിച്ച് ജിദ്ദയിലാണ് താമസം.
മണിക്കൂറുകള്‍ക്കു മുമ്പ് വാട്‌സ് അപ്പില്‍ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നു. പ്രവാസിയും കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് അസ്‌ലമെന്ന മുപ്പത്തേഴ് കാരന്‍. തിങ്കളാഴ്ച ഹൃദയാഘാതം മൂലമാണ് ജിദ്ദയില്‍ മരണപ്പെട്ടത്.
മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ തിരൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് അസ്‌ലം. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട നിരവധി സാമൂഹ്യ പ്രശ്‌നങ്ങളില്‍ അസ്‌ലമിന്റെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. മലയാളികളായ പ്രവാസികളുടെ മക്കള്‍ പഠിക്കുന്ന ഇന്ത്യന്‍ എംബസി സ്‌കൂളുകളിലെ ഫീസ് വര്‍ധനവിനെതിരെ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രക്ഷിതാക്കളുടെ കൂട്ടായ്മയുടെ കണ്‍വീനറായിരുന്നു അസ്‌ലം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha