പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ നല്ല ബെസ്റ്റ് ടൈം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയിൽ കുവെെത്ത് ദിനാർ വളർച്ചയിലേക്ക്, നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച മൂലം നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് കുവൈത്തിലെ പ്രവാസികൾ. ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച മൂലം കുവെെത്ത് ദിനാർ വളർച്ചയിലേക്ക് കുതിക്കുകയാണ്. വലിയ നേട്ടമാണ് ഇപ്പോൾ നാട്ടിയേക്ക് പണമയച്ചാൽ പ്രവാസികൾക്ക് കിട്ടുന്നത്. കുവൈത്ത് ദീനാറിനെതിരെ ഇന്ത്യൻരൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദീനാറിന്റെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വന്‍ വര്‍ദ്ധനവ്. ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ കഴിഞ്ഞ ദിവസം 271 രൂപയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇപ്പോൾ ഇത് ഒരൽപ്പം കുറഞ്ഞെങ്കിലും പഴയ വിനിമയ നിരക്കിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
അതിനിടെ മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാൻ കുവൈത്തിലെ മണി എക്സേഞ്ചുകളിലും എത്തുന്നവരുടെയും എണ്ണം കൂടി. മിക്ക മണി എക്സേഞ്ചുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മറ്റ് ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് പരിശോധിക്കുകയാണെങ്കിൽ ഒരു യുഎഇ ദിർഹം 22.66, സൗദി റിയാൽ 22.19, 1 Bahraini Dinar 220.79, 1 Omani Rial 216.19, 1 Qatari Riyal 22.86 ഇന്ത്യൻ രൂപ എന്നിങ്ങനെയാണ്. യു.എസ് ഡോളർ കരുത്താർജിച്ചതാണ് രൂപയുടെ ഇടവിന് കാരണം. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടവും രൂപയെ ബാധിച്ചിട്ടുണ്ട്. രൂപയുടെ താഴ്ന്ന നിരക്ക് അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. എന്നാല്‍ മിഡിലീസ്റ്റിലെ സംഘർഷങ്ങൾക്ക് അയവുവരുന്നതോടെ ഡോളറിൽ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്.
https://www.facebook.com/Malayalivartha