യുഎഇയില്‍ നേരിയ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി, താമസക്കാര്‍ക്ക് ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ

യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. മസാഫി ഏരിയയില്‍ രാത്രി 11.01നാണ് ഭൂചലനമുണ്ടായതെന്ന് എൻസിഎം എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. നേരിയ ഭൂചനലമാണ് ഉണ്ടായതെങ്കിലും താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും എന്നാല്‍ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എൻസിഎം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബറിലും യുഎഇയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഭൂചലനത്തിൽ രാജ്യത്തിനകത്ത് കാര്യമായ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചത്. നിരവധി താമസക്കാര്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. അല്‍ ബദിയ ഏരിയയില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരത്തില്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ട വിവരം പങ്കുവെച്ച് എത്തിരുന്നു.
ഭൂനിരപ്പില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ഭൂചലനം അനുഭവപ്പെട്ടതായി ദിബ്ബ മേഖലയിലെ നിരവധി താമസക്കാര്‍ പറഞ്ഞു. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും വിദഗ്ധര്‍ വ്യക്തമാക്കി. പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha