യുഎഇയിൽ ഈ വർഷത്തെ ആദ്യത്തെ രാജകീയ വിവാഹം, ഉമ്മുൽഖുവൈന്‍ ഭരണാധികാരിയുടെ മകന് അജ്മാൻ കിരീടാവകാശിയുടെ മകൾ വധു, അത്യാഢംബരമായി നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഷെയ്ഖ് മുഹമ്മദ്

യുഎഇ വീണ്ടും മറ്റൊരു രാജകീയ വിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഈ വർഷത്തെ രാജ്യത്തെ ആദ്യത്തെ രാജകീയ വിവാഹമാണെന്ന പ്രത്യേകതയും ഈ വിവാഹത്തിനുണ്ട്. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മകൻ, ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ വിവാഹമാണ് അത്യാഢംബരമായി നടന്നത്. അജ്മാൻ കിരീടാവകാശിയായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ മകളാണ് വധു.
വധൂവരന്മാരുടെ ചിത്രങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.രാജകീയ വിവാഹത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നവദമ്പതികൾക്ക് ദുബായ് ഭരണാധികാരി ആശംസകൾ നേരുകയും സന്തോഷകരമായ ജീവിതം ആശംസിക്കുകയും ചെയ്തു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം വിവാഹത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം മെയിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അല്‍ മക്തൂം കുടുംബാംഗം തന്നെയായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമും തമ്മിലുള്ള അത്യാഢബര പൂർവ്വമായ വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങൾ പിന്നീട് ഷെയ്ഖ മഹ്‌റ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്റർ സാബീൽ ഹാളിൽ വെച്ചാണ് സ്വീകരണ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയായ ശൈഖ മഹ്റ ദുബൈയിലെ വിവിധ പരിപാടികള്‍ നിറ സാന്നിദ്ധ്യമാണ്. ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലെ സജീവമായ ഇടപെടൽ നടത്തുന്ന മഹ്‌റ സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻപന്തിയിലുണ്ട്. എക്‌സിബിഷനുകൾ, ഫാഷൻ ഷോ, അവാർഡ് ദാന ചടങ്ങുകൾ എന്നിവയുൾപ്പെടെ പരിപാടികളിലെ സാന്നിധ്യം കൂടിയാണ് മഹ്‌റ. ശൈഖ മന ദുബൈയിലെ അറിയപ്പെടുന്ന സംരംഭകനും വ്യവസായിയുമാണ്.
റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക രംഗങ്ങളിലാണ് പ്രധാനമായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമായ ഷെയ്ഖ് മന സ്കീയിംഗ്, മത്സ്യബന്ധനം, യാത്ര, കുതിരസവാരി എന്നിവയിൽ സജീവമാണ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.
https://www.facebook.com/Malayalivartha