ലഗേജ് പരിശോധനയിൽ കണ്ടെത്തിയത് നിരോധിച്ച മരുന്നുകളില്‍ ചിലത്, യുഎഇയിൽ മലയാളിയെ വിമാനത്താവളത്തിൽ തടഞ്ഞു

യുഎഇയിൽ മലയാളിയെ വിമാനത്താവളത്തിൽ തടഞ്ഞു. വിമാനത്താവളത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധയിൽ രാജ്യത്ത് നിരോധിച്ച മരുന്നുകളില്‍ ചിലത് കണ്ടെത്തിയതോടെയാണ് നടപടി. ബന്ധുവിനായി നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്നുകളാണ് ഇവ. മലപ്പുറം സ്വദേശിയാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. യു.എ.ഇയില്‍ നിരോധിച്ച മരുന്നുകളില്‍ ചിലത് ഇദ്ദേഹം അറിയാതെ കൊണ്ടുവരികയായിരുന്നു.വിമാനത്താവളത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധയിലാണ് യു.എ.ഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ രണ്ട് സ്ട്രിപ്പുകള്‍ ഇദ്ദേഹത്തിന്‍റെ ബാഗില്‍ കണ്ടെത്തിയത്.
ഡോക്ടറുടെ കുറിപ്പടി അടക്കമാണ് ഇദ്ദേഹം മരുന്ന് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇത് യു.എ.ഇയില്‍ നിരോധിച്ച മരുന്നുകളുടെ ഗണത്തില്‍പ്പെട്ടതായിരുന്നു. മരുന്ന് പിടികൂടിയ അധികൃതര്‍ ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന എല്ലാ മരുന്നുകളും പിടിച്ചെടുക്കുകയും പിഴയടക്കാന്‍ വിധിക്കുകയും ചെയ്തു. നിരോധിച്ച മരുന്നുകള്‍ കൊണ്ടുവരുന്നത് ശക്തമായ നടപടികള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ നിരവധി തവണ ഓര്‍മിപ്പിച്ചിട്ടുണ്ട്. നിരോധിച്ച വസ്തുക്കള്‍ കൊണ്ടുവരുന്നത് കള്ളക്കടത്തായി കണക്കാക്കി സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ പിഴയും അല്ലെങ്കില്‍ തടവും ചുമത്തും.
ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദ സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍, അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍ എന്നിവയ്ക്കാണ് നിരോധനമുള്ളത്.
ദുബായിൽ മുൻകൂർ അനുമതി ആവശ്യമുള്ള വസ്തുക്കൾ
മൃഗങ്ങൾ, സസ്യങ്ങൾ, വളങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങൾ,ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, എക്സിബിഷനുകൾക്കുള്ള വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക
അനുവദനീയമായ വസ്തുക്കൾ
3,000 ദിർഹത്തിൽ (67,42,3.02 രൂപ) കവിയാത്ത സമ്മാനങ്ങൾ, പരമാവധി 400 സിഗരറ്റുകളും 50 സിഗാറുകളും, 500 ഗ്രാം പുകയില പരമാവധി 4 ലിറ്റർ ഉള്ള, അല്ലെങ്കിൽ 24 ക്യാനുകളിലുള്ള 2 കാർട്ടൺ ബിയർ, 18 വയസിന് മുകളിലുള്ളവർക്ക്, 60,000 ദിർഹത്തിൽ താഴെ മൂല്യമുള്ള പണം, ചെക്കുകൾ, മണി ഓർഡറുകൾ, വിലയേറിയ ലോഹങ്ങൾ, രത്നക്കല്ലുകൾ എന്നിവ കൊണ്ടുപോകാം, 18 വയസിന് താഴെയുള്ള യാത്രക്കാരുടെ സ്വത്തുക്കൾ അവരുടെ രക്ഷിതാവിന്റെയോ സഹയാത്രികന്റെയോ അംഗീകൃത പരിധിയിൽ ചേർക്കും.
https://www.facebook.com/Malayalivartha