നാട്ടിലേയ്ക്ക് പെട്ടിപായ്ക്ക് ചെയ്തോളൂ, യുഎഇയിൽ നിന്ന് ടിക്കറ്റ് നിരക്ക് 6000ത്തിലും താഴെ, . ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ

യുഎഇയിലെ പ്രവാസികൾക്ക് ഇപ്പോൾ പകുതി ടിക്കറ്റ് നിരക്കിൽ നാട്ടിലേക്ക് പോകാം. യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് കുറഞ്ഞു. നിലവിൽ 6,000 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ക്രിസ്മസ്– പുതുവർഷം സീസണിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്താൽ ഇപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞു.
അതേസമയം, ഓരോ വിമാനക്കമ്പനിയും നൽകുന്ന സേവനം അനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ നിരക്കിൽ നാലംഗ കുടുംബത്തിനു കൊച്ചിയിലേക്ക് (വൺവേ) കുറഞ്ഞത് 25,000 രൂപ മതി. 3 ആഴ്ചയ്ക്ക് മുൻപ് ഒരു ടിക്കറ്റിന് മാത്രം ഇത്ര രൂപയായുണ്ടായിരുന്ന സ്ഥാനത്താണ് ഇത്രയും കുറഞ്ഞത്. എയർ ഇന്ത്യാ എക്സ്പ്രസിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഉള്ള വിമാനനിരക്ക് ആണ് 6000 രൂപയിൽ താഴേക്ക് വന്നത്. 5,978 രൂപ (264 ദിർഹം) ആയിരുന്നു ഇന്നലത്തെ നിരക്ക്.
ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്താനുള്ള നിരക്ക് 6,166 രൂപയാണ്. 30 കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും ഉൾപ്പെടെയുള്ള നിരക്കാണിത്. ചില ഓൺലൈൻ സൈറ്റുകളിൽ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതിൽ ലഗേജ് ഉൾപ്പെടണമെന്നില്ല. യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണം.
എന്നാൽ, കേരളത്തിൽ നിന്നുള്ള മടക്ക ടിക്കറ്റുകൾക്ക് ഇപ്പോഴും ഉയർന്ന നിരക്ക് തന്നെ നൽകണം. എയർ ഇന്ത്യാ എക്സ്പ്രസിൽ ഇന്ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് 26,454 രൂപയാണ് നിരക്ക്. എയർ ഇന്ത്യയിൽ 29,962 രൂപയും നൽകണം. സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് വൺവേ ടിക്കറ്റ് നിരക്ക്.
https://www.facebook.com/Malayalivartha