കയ്യും കാലും കെട്ടി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവിനെ കൊലപ്പെടുത്തി, നാല് പ്രവാസികളുടെ വധശിക്ഷ റിയാദിൽ നടപ്പാക്കി സൗദി

ഗൾഫ് രാജ്യങ്ങളെ ശിക്ഷ വിധികൾ എന്നും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് വധശിക്ഷ. ഇത് ഏറ്റവും കൂടുതൽ വധശിക്ഷ വിധിക്കുന്നത് അത് നടപ്പിലാക്കുന്നതും സൗദിയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സൗദി ഭരണകൂടം. അതിപ്പോൾ പ്രവാസികളെന്നോ സ്വദേശികളെന്നോ നോക്കാതെ തന്നെ നടപടിയെടുക്കും. എത്ര തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നാലും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് സൗദി.
വാളുകൊണ്ട് തലവെട്ടിയും തൂക്കിലേറ്റിയുമാണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതെങ്കിലും ഇടയ്ക്കിടെ വെടിയുതിർത്തും ശിക്ഷ നടപ്പാക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം നാല് പ്രവാസികളുടെ വധശിക്ഷ രാജ്യം ഒറ്റയടിക്ക് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതക കേസിൽ നാല് പ്രവാസികളുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി.
സുഡാൻ സ്വദേശിയെ കൊലപ്പെടുത്തിയ നാല് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷയാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം നടപ്പാക്കിയത്. സുഡാൻ സ്വദേശിയുടെ കയ്യും കാലും കെട്ടി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് നാല് പ്രവാസികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാൽ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവ് സുപ്രീം കോടതി അപ്പീലുകൾക്ക് ശേഷം രാജകീയ ഉത്തരവിലൂടെ അംഗീകരിക്കുകയും അത് അന്തിമമാക്കുകയും ചെയ്തു. ബുധനാഴ്ച റിയാദിലാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.
കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകരാക്രമണം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
2022 ലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. സൗദി അറേബ്യ. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്. ഇതിനു മുമ്പ് 2016 ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
https://www.facebook.com/Malayalivartha