സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീര്‍ പാറക്കോട്ടിന്റെ മകൾ എട്ടു വയസുകാരിയായ ഐറീൻ ആണ് മരിച്ചത്. അല്‍ഹസയില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെയാണ് അപകടം.
ദമാമില്‍ നിന്നും അല്‍ ഹസയിലെ അല്‍ ഉഖൈറിലേക്ക് രണ്ട് വാഹനങ്ങളിലായാണ് കുടുംബം സഞ്ചരിച്ചത്. ഇതില്‍ ഒരു വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്.അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























