Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

യുഎഇ പൊതുമാപ്പ് നീട്ടിയത് ആ ഒരൊറ്റ കാരണത്താൽ, പുതുവർഷത്തലേന്ന് വരെ പ്രവാസികൾക്ക് തീരുമാനമെടുക്കാനുള്ള സമയം നീട്ടി നൽകി, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍...!!

02 NOVEMBER 2024 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

പ്രവാസികൾക്ക് വീണ്ടും സാവകാശം നൽകി പൊതുമാപ്പ് കാലാവധി നീട്ടിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഇനിയൊരിളവ് പ്രതീക്കേണ്ടതില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും 2 മാസത്തേക്ക് കൂടി കാലാവധി നീട്ടി നൽകുകയായിരുന്നു. ഡിസംബർ 31 വരെയാണ് നീട്ടിയത്. യുഎഇയുടെ 53-ാമത് യൂണിയന്‍ ദിനാഘോഷം പ്രമാണിച്ചാണ് പൊതുമാപ്പ് സമയപരിധി നീട്ടാൻ തീരുമാനമെടുത്തതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചത്.

അനധികൃത താമസക്കാർക്ക് രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ അവസരം നൽകുന്ന പൊതുമാപ്പ് ഇന്നലെ അവസാനിച്ചതിനു പിന്നാലെയാണ് കാലാവധി വീണ്ടും നീട്ടിയത്. പൊതുമാപ്പ് കാലാവധിയായ ഒക്ടോബർ 1ന് വലിയ തിരക്കാണ് വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. ഇനിയും ധാരാളമാളുകൾ പൊതുമാപ്പ് സാധ്യത തേടും എന്നതിന്റെ സൂചനയായിരുന്നു അത്. ഏതായാലും പുതുവർഷത്തലേന്നു വരെ തീരുമാനമെടുക്കാനുള്ള സമയം നൽകിയിരിക്കുകയാണ്.

പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയത് ആയിരങ്ങൾക്ക് ആശ്വാസമായി. നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാത്ത പലരും പൊതുമാപ്പിന് അപേക്ഷിച്ചിരുന്നില്ല. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യും, ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും ചേര്‍ന്ന് ഒരുക്കും. നിലവിലുള്ള സംവിധാനങ്ങൾ തുടരുമെന്നാണ് മനസ്സിലാക്കുന്നത്.

കഴിഞ്ഞ 2 മാസത്തിനകം ആയിരക്കണക്കിന് ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. പിഴയായി അടയ്ക്കേണ്ടിയിരുന്ന വൻ തുകയും എഴുതി തള്ളി. പൊതുമാപ്പ് ഉപയോഗിച്ചവരിൽ 85 ശതമാനം പേരും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനാണ് താൽപ്പര്യപ്പെട്ടത്. ശേഷിച്ച 15 ശതമാനം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർക്ക് പുതിയ വീസയിൽ യുഎഇയിൽ തിരിച്ചെത്താനാകും. പുതുക്കിയ കാലയളവിനുള്ളിൽ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് രാജ്യം വിടാനുള്ള തീരുമാനമെടുക്കുകയോ, വിസ രേഖകൾ ക്രമപ്പെടുത്തി രാജ്യത്ത് തുടരുകയോ, പുതിയ ജോലി കണ്ടെത്തുകയോ ഒക്കെയാവാം. ഇതിന് ഈ കാലയളവിൽ പിഴയോ മറ്റ് ശിക്ഷകളോ നേരിടേണ്ടി വരില്ല.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും. വിസ സാധുവാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെൻ്റ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.

ഡിസംബർ 31 വരെ പൊതുമാപ്പ് കാലാവധി നീട്ടി നൽകിയത് അവസാന ചാൻസ് ആണെന്നാണ് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറയുന്നത്. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും, നിയമലംഘനത്തിന് പിടിയിലായി പ്രശ്നങ്ങളിൽ അകപ്പെടരുതെന്നും അധികാരികൾ ഓർമ്മിപ്പിക്കുന്നു. നിയമലംഘകർക്കെതിരായ പിഴകളും ശിക്ഷാ നടപടികളും 2025 ജനുവരി 1ന് വീണ്ടും പ്രാബല്യത്തില്‍ വരും. ഇവരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ ഡിസംബര്‍ 31 നുശേഷം ആരംഭിക്കും.

പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം അനധികൃത താമസക്കാരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാട്ടിലേക്കുള്ള എക്സിറ്റ് വിസ അധികൃതരിൽ നിന്ന് ലഭിച്ചു കഴിഞ്ഞാൽ 14 ദിവസം കൂടി രാജ്യത്ത് തങ്ങാൻ കഴിയും. ഈ എക്സിറ്റ് പെർമിറ്റ് പൊതുമാപ്പ് കാലാവധിക്കുള്ളിലാണ് തീരുന്നതെങ്കിൽ ഡിസംബർ 31 വരെ യാത്രാനുമതി ലഭിക്കും. എന്നാൽ ഡിസംബർ 31 പിന്നിട്ടാൽ ഈ ആനുകൂല്യം ഇല്ലാതാകും. പിഴ ഒടുക്കേണ്ടതായി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends