Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'

05 MARCH 2026 11:29 PM IST
മലയാളി വാര്‍ത്ത


മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ രണ്ടു പതിറ്റാണ്ടുകാലം സ്റ്റിയറിങ് തിരിച്ച് ജീവിതം കെട്ടിപ്പടുത്ത ഒരു സാധാരണ പ്രവാസിയുടെ സ്വപ്നങ്ങൾക്ക് ഇപ്പോൾ സ്വർണത്തിളക്കം. ഷാർജയിൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ പിക്ക് അപ്പ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയെ തേടിയെത്തിയത് അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹത്തിന്റെ (ഏകദേശം 37 കോടി രൂപ) ബംപർ സമ്മാനമാണ്. കഴിഞ്ഞ 15 വർഷമായി മുടങ്ങാതെ ഭാഗ്യപരീക്ഷണം നടത്തിവന്ന വിബീഷിന് ഒടുവിൽ പ്രവാസജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന വേളയിലാണ് ഈ മഹാഭാഗ്യം തുണയായത്.

വിബീഷിന്റെ ഈ വിജയം കേവലം യാദൃച്ഛികതയല്ല, മറിച്ച് സുഹൃത്തുക്കളുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി എടുത്ത ഒരു തീരുമാനത്തിന്റെ ഫലമാണ്. ഫെബ്രുവരി ഏഴാം തീയതി നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ തന്നെ വിബീഷ് ആയിരം ദിർഹത്തിന്റെ ടിക്കറ്റുകൾ വാങ്ങിയിരുന്നു.

 



എന്നാൽ മാസാവസാനം ഫെബ്രുവരി 28-ന് കസിനും സുഹൃത്തുക്കളും ചേർന്ന് മറ്റൊരു ടിക്കറ്റ് കൂടി എടുക്കാൻ വിബീഷിനെ നിർബന്ധിച്ചു. ആ മാസത്തെ തന്റെ ബജറ്റ് കഴിഞ്ഞുവെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും അവരുടെ സ്നേഹത്തിന് മുന്നിൽ വിബീഷിന് വഴങ്ങേണ്ടി വന്നു. അങ്ങനെ അന്ന് രാത്രി എട്ടിന് എല്ലാവർക്കുമായി ഓൺലൈനായി എടുത്ത ആ അവസാന ടിക്കറ്റാണ് വിബീഷിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.

ബുധനാഴ്ച വൈകിട്ട് അബുദാബിയിൽ നിന്ന് സാധനങ്ങൾ ഇറക്കി ഷാർജയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ വിബീഷിനെ തേടിയെത്തിയത്. സ്ഥിരമായി ടിക്കറ്റെടുക്കുന്ന ആളായതുകൊണ്ട് തന്നെ പലപ്പോഴും ഓഫറുകളെക്കുറിച്ച് പറയാൻ കമ്പനിയിൽ നിന്ന് വിളിക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ വിളി തന്റെ ജീവിതം മാറ്റിമറിക്കാനുള്ളതാണെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയില്ല. വാർത്ത കേട്ടപ്പോൾ വിശ്വസിക്കാനാവാതെ ഇതൊരു തമാശയാണോ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. പിന്നീട് ഭാര്യ രസ്നയെ വിളിച്ച് വിവരം പറയുകയും വെബ്സൈറ്റിൽ തന്റെ പേര് വന്നത് കണ്ട് ഉറപ്പുവരുത്തുകയുമായിരുന്നു.

ലഭിക്കുന്ന തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോൾ വിബീഷിന് ഏകദേശം ഒൻപത് കോടിയോളം രൂപ ലഭിക്കും. ഷാർജ ഇന്ത്യൻ സ്കൂളിൽ പഠനം പൂർത്തിയാക്കി ഇപ്പോൾ ബംഗ്ലൂരുവിൽ ബിബിഎ ചെയ്യുന്ന മകൾ വന്ദനയുടെ ഭാവിയും പഠനവുമാണ് വിബീഷിന്റെ പ്രധാന ലക്ഷ്യം.

റമസാനിൽ ലഭിച്ച ഈ വലിയ അനുഗ്രഹം തന്റെ പ്രവാസ ജീവിതത്തിന് സമാധാനപരമായ ഒരു വിരാമം നൽകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇരുപത് വർഷം യുഎഇയുടെ മുക്കിലും മൂലയിലും വണ്ടിയോടിച്ച വിബീഷ് ഇനി നാട്ടിൽ പോയി കുടുംബത്തോടൊപ്പം ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends