യുകെജി ക്ലാസ്സിലേക്ക് ജയിച്ചതിന് അഞ്ചു വയസ്സുകാരി അധ്യാപികയ്ക്ക് സമ്മാനമായി നല്‍കിയത് എല്ലാവരെയും ഞെട്ടിച്ചു

ഉന്നത വിജയത്തില്‍ പാസാക്കുന്ന വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് മധുരം നല്‍കുന്നത് കണ്ടിട്ടുണ്ട് എന്നാല്‍ തികച്ചും ഞെട്ടിക്കുന്ന വാര്‍ത്തയാണ് കുവൈത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.എല്‍കെജി ക്ലാസ്സില്‍ നിന്നും യുകെജി ക്ലാസ്സിലേക്ക് ജയിച്ചതിന് അഞ്ചു വയസ്സുകാരി അധ്യാപികയ്ക്ക് നല്‍കിയ സമ്മാനം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറാണ് അധ്യാപികയ്ക്ക് സമ്മാനിച്ചത്.
അധ്യാപികയായ നാദിയക്കാണ് ഇതിനുള്ള ഭാഗ്യം ലഭിച്ചത്.കുട്ടിയുടെ അമ്മയുടെ മരണശേഷം അധ്യാപിക നല്‍കിയ സ്‌നേഹവും കരുതലുമാണ് കുട്ടിയെ മാനസിക വിഷമത്തില്‍ നിന്നും മാറ്റാന്‍ സാധിച്ചത് എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മകളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപികയ്ക്ക് വിലപ്പിടപ്പുള്ള സമ്മാനം നല്‍കണം എന്നാഗ്രഹിച്ചിരുന്നു. മകള്‍ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട കാര്‍ തിരഞ്ഞെടുത്തതെന്നും പിതാവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha