വില്ലയ്ക്കു തീപിടിച്ച് അമ്മയും രണ്ടു പെണ്‍മക്കളും മരിച്ചു

ഷാര്‍ജയിലെ അല്‍ ഗാഫിയ മേഖലയില്‍ വില്ലയ്ക്കു തീപിടിച്ചു അമ്മയും രണ്ടു പെണ്‍മക്കളും മരിച്ചു. ഇന്നലെ രാവിലെ 11.33ന് ആയിരുന്നു അപകടം. കൊമറോസ് ദ്വീപു സ്വദേശികളായ മാതാവും 12, 13 വയസ്സുള്ള പെണ്‍കുട്ടികളുമാണു മരിച്ചതെന്നു ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്.കേണല്‍ സമി ഖമീസ് അല്‍ നഖ്ബി പറഞ്ഞു. വില്ല പൂര്‍ണമായും കത്തിനശിച്ചു.
മാതാവു പൊള്ളലേറ്റു മരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ കനത്ത പുക ശ്വസിച്ചു ശ്വാസംമുട്ടിയാണു മരിച്ചത്. ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി സാലിം അല്‍ ഖയാല്‍, സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്.കേണല്‍ സമി ഖമീസ് അല്‍ നഖ്ബി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തൊട്ടടുത്തായി വില്ലകളുള്ള സ്ഥലമാണിത്. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha