പ്രവാസികള്ക്ക് നികുതി ഏര്‌പ്പെടുത്താന് സൗദി നീക്കം, തീരുമാനം എണ്ണ വില തകര്‍ച്ചയും,എണ്ണ ഇതര വരുമാനം വര്ധിപ്പിക്കുന്നതും കണക്കിലെടുത്ത്

പ്രവാസികള്ക്ക് നികുതി ഏര്‌പ്പെടുത്താന് സൗദി നീക്കം. എണ്ണയിതര വരുമാന മാര്ഗങ്ങളിലേക്ക് രാജ്യത്തെ നയിക്കുന്ന പദ്ധതിയായ ദേശീയ പരിവര്ത്തന പദ്ധതിയുടെ ഭാഗമായാണ് സൗദി സര്ക്കാര് പ്രവാസികള്ക്ക് ആദായ നികുതി ഏര്‌പ്പെടുത്തുന്നത്. ശുപാര്ശ അംഗീകരിച്ചാല് മലയാളികളടക്കമുള്ള പ്രവാസികള്ക്ക് തിരിച്ചടിയാവുമിത്. നേരത്തെ രാജ്യത്തെ എണ്ണ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള് സൗദി വെട്ടിക്കുറച്ചിരുന്നു.
പ്രവാസികള്ക്ക് ആദായ നികുതി ഏര്‌പ്പെടുത്തുന്നത് സൗദി ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഉല്പന്നങ്ങള്ക്കും സേവനങ്ങള്ക്കും നികുതി ഏര്‌പ്പെടുത്തുന്നത് എണ്ണ ഇതര വരുമാനം വര്ധിപ്പിക്കുന്നതില് സുപ്രധാനമാണെന്നാണ് വിലയിരുത്തല്. ഇത് സ്വദേശി വല്ക്കരണത്തിന് കൂടുതല് കരുത്ത് പകരുമെന്ന് കണ്ടാണ് നീക്കം. 2018 മുതല് രാജ്യത്ത് മൂല്യ വര്ദ്ധിത നികുതി (വാറ്റ്) ഏര്‌പ്പെടുത്താനും മറ്റു ജിസിസി രാജ്യങ്ങള്‌ക്കൊപ്പം സൗദിയും തീരുമാനമെടുത്തിട്ടുണ്ട്.
പ്രവാസികള്ക്ക് ആദായ നികുതി ഏര്‌പ്പെടുത്തുന്നത് അത്യന്താപേക്ഷികമാണെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്. സൗദിയില് 90 ലക്ഷം വിദേശ തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ജനവികാരം ഭയന്ന് സ്വദേശികള്ക്ക് നികുതി ഏര്‌പ്പെടുത്താന് സര്ക്കാര് മുതിരില്ലെന്നാണ് സൂചന. പ്രവാസികള്ക്ക് ആദായ നികുതി ഏര്‌പ്പെടുത്തുന്നത് അത്യന്താപേക്ഷികമാണെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്. സൗദിയില് 90 ലക്ഷം വിദേശ തൊഴിലാളികളാണ് ജോലിചെയ്യുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha