വായനയെ പ്രോത്സാഹിപ്പിക്കാനിതാ ചലിക്കുന്ന വായനശാല

അതിരില്ലാത്ത വിജ്ഞാനം എന്ന സന്ദേശവുമായി പ്രയാണം നടത്തുന്ന ചലിക്കുന്ന വായനശാല ഈ വര്‍ഷം ആദ്യ അഞ്ചുമാസംകൊണ്ട് ഷാര്‍ജയിലെ 250 കേന്ദ്രങ്ങള്‍ പിന്നിട്ടു. സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണു പ്രധാനമായും മൊബൈല്‍ ലൈബ്രറി സന്ദര്‍ശിച്ചത്. ഷാര്‍ജ പൊലീസ് സയന്‍സ് അക്കാദമി, ഷാര്‍ജ യൂസ്ഡ് പുസ്തകമേള, ദുബായ് പൊലീസ്, അബുദാബി നാഷനല്‍ ആര്‍ക്കേവ്‌സ് എന്നിവ ഇതിലുള്‍പ്പെടും.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങളെ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമാണു ചലിക്കുന്ന വായനശാലയൊരുക്കിയതെന്നു സംഘാടകരായ നോളജ് വിത്തൗട്ട് ബോര്‍ഡര്‍ പദ്ധതിയുടെ ജനറല്‍ മാനേജര്‍ റാഷിദ് അല്‍ കൗസ് പറഞ്ഞു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള എല്ലാത്തരം പുസ്തകങ്ങളും ലൈബ്രറിയില്‍ ലഭ്യമാണ്. കുട്ടികള്‍ക്കു കഥപറച്ചില്‍, കവിതാ പാരായണം അടക്കമുള്ള പരിപാടികളും അരങ്ങേറുന്നു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണു നോളജ് വിത്തൗട്ട് ബോര്‍ഡര്‍ പദ്ധതിക്കു തുടക്കം കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha