ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പ്രവാസികളുടെ കീശയില്‍ കൈയിട്ടു വാരാന്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെ വിമാന കമ്പനികള്‍ തയാറെടുക്കുന്നു

പെരുന്നാളടുത്തതോടെ ഗള്‍ഫ് മലയാളികളുടെ കേരളത്തിലേക്കുള്ള വരവ് മുതലാക്കാന്‍ വിമാന കമ്പനികള്‍ പദ്ധതിയിടുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫിലുള്ള മലയാളികള്‍ കേരളത്തിലേക്ക് വരുമെന്ന സാഹചര്യത്തില്‍ നിലവിലെ യാത്രാ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു കൊണ്ട് വിമാന കമ്പനികള്‍ പ്രവാസികളുടെ പോക്കറ്റ് കാലിയാക്കാന്‍ ശ്രമിക്കുന്നു. നിലവിലെ യാത്ര നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് സ്വകാര്യ വിമാനകമ്പനികള്‍ക്കൊപ്പം എയര്‍ഇന്ത്യയും പ്രവാസികളുടെ പോക്കറ്റടിക്കാനൊരുങ്ങുകയാണ്
ഗള്‍ഫില്‍ നിന്നും കോഴിക്കോട്ടേക്ക് നിലവിലെ യാത്രാ നിരക്കായ 12000 രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്. എന്നാല്‍ ചെറിയ പെരുന്നാള് മുന്നില്‍ കണ്ടു കൊണ്ട് പെരുന്നാളിനോടടുത്ത ദിവസങ്ങളിലെ യാത്രാനിരക്ക് 32000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. 13000 രൂപയായിരുന്നു ദുബായ് കൊച്ചി യാത്ര നിരക്ക് 31000 രൂപയാ്‌യും വര്‍ധിപ്പിച്ചിരിക്കുകയാണ്.കുവൈത്ത്, ദോഹ,ഒമാന്‍ എന്നിവടങ്ങളില്‍ നിന്നും പെരുന്നാളുകൂടാന്‍ നാട്ടിലെത്തുമ്പോഴേക്കും പ്രവാസിയുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണുള്ളത്.
എയര്‍ഇന്ത്യയെ കൂടാതെ എമിറേറ്റ്‌സ്, ജെറ്റ് എയര്‍വേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളും ഇരട്ടിയിലധികമായാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത് എക്കോണമി ക്ലാസില്‍ 20000 രൂപവരെയാണ് എയര്‍ ഇന്ത്യ കൂട്ടിയിരിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha