ഹജ്ജ്: വ്യാഴാഴ്ച വരെ അപേക്ഷിക്കാം

യുഎഇയില്‍ നിന്ന് ഹജ്ജിനു വ്യാഴാഴ്ച വരെ അപേക്ഷിക്കാം. 4982 പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. സൗദി അംഗീകരിച്ച ഹജ് ക്വോട്ട പ്രകാരം അപേക്ഷകരുടെ തോത് രാജ്യത്തുള്ള 142 ഹജ് ഗ്രൂപ്പുകള്‍ക്കു വീതിച്ചു നല്‍കി. ഒരു ഗ്രൂപ്പിനു 33 പേരെ കൊണ്ടുപോകാനാണു മതകാര്യവകുപ്പ് അനുമതി നല്‍കിയത്. ഓരോ ഗ്രൂപ്പിലും രണ്ടു വിദേശികള്‍ക്കും അവസരം ലഭിക്കും. അപേക്ഷകരില്‍ നിന്ന് ഈടാക്കുന്ന നിരക്കില്‍ സ്വദേശിവിദേശി വ്യത്യാസം പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അപേക്ഷകരോടു വാങ്ങുന്ന ഫീസ് ഏകീകൃതമായിരിക്കണമെന്ന് അബുദാബിയിലെ ഹജ് ഗ്രൂപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നിരക്കില്‍ പത്തു ശതമാനം വര്‍ധനയുണ്ടാകുമെന്നാണു ഹജ് ഗ്രൂപ്പുകള്‍ നല്‍കുന്ന സൂചന. വിമാനടിക്കറ്റ്, താമസത്തിനു തിരഞ്ഞെടുക്കുന്ന ഹോട്ടല്‍ എന്നിവയ്ക്കനുസരിച്ചു സേവന നിരക്ക് മാറും. മതകാര്യവകുപ്പിന്റെ നിരീക്ഷണത്തിലായതുകൊണ്ട് അമിത നിരക്ക് ഈടാക്കില്ലെന്ന പ്രതീക്ഷയിലാണ് അപേക്ഷകര്‍.
ഇത്തവണ ഹജ്ജിനു കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതായി ഗ്രൂപ്പുകള്‍ അറിയിച്ചു. ഒരാള്‍ക്ക് ഹജ് കര്‍മങ്ങള്‍ നിര്‍വഹിച്ചു തിരിച്ചുവരാന്‍ 30,00040,000 ദിര്‍ഹമാണു ശരാശരി നിരക്ക്. വിഐപി പരിഗണനയിലുള്ള സേവനം വേണമെങ്കില്‍ നിരക്ക് 70,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാകും. ഹജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യപ്രദേശങ്ങളിലേക്കു കൂടുതല്‍ സൗകര്യമുള്ള ബസ് ആവശ്യമായി വരുമ്പോഴും നിരക്കില്‍ വ്യത്യാസമുണ്ടാകുമെന്നാണ് ഹജ് ഗ്രൂപ്പ് ഉടമകള്‍ പറയുന്നത്. ഹറമുകള്‍ക്കു സമീപമുള്ള ഹോട്ടലുകളില്‍ താമസിക്കണമെങ്കിലും കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും. ഒരു മുറിയില്‍ താമസിക്കുന്നവരുടെ എണ്ണവും നിരക്ക് നിശ്ചയിക്കുന്ന ഘടകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha