പുതിയ കമ്പനിനിയമം നടപ്പാക്കാന്‍ യു.എ.ഇ യില്‍ സമയം നീട്ടി നല്‍കി, നടപ്പാക്കേണ്ട മാറ്റങ്ങളില്‍ കാലതാമസം എടുക്കുന്നതിനാല്‍ ഒരു വര്‍ഷത്തേക്ക് കൂടി സമരം അനുവദിച്ചു

കമ്പനികള്‍ നടപ്പാക്കേണ്ട മാറ്റങ്ങളില്‍ പലതിനും കാലതാമസം എടുക്കുന്നതിനാല്‍ യു.എ.ഇ യില്‍ പുതിയ കമ്പനിനിയമം നടപ്പാക്കാന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് സമയം നീട്ടി നല്‍കി. ഈ മാസം 30ന് തീരുന്ന സമയപരിധി, സാമ്പത്തിക മന്ത്രാലയം ഒരു വര്‍ഷത്തേക്ക് കൂടിയാണ് നീട്ടി അനുവദിച്ചത്.
പുതിയ കമ്പനി നിയമം അനുസരിച്ച് 2,20,000 വാണിജ്യ സ്ഥാപനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. എന്നാല്‍ മാറ്റങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കാന്‍ സാധിക്കാത്തതിനാലും വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട അനുമതികള്‍ക്ക് കാലതാമസം നേരിടുന്നതു മൂലവുമാണ് സമയം നീട്ടി നല്‍കുന്നത്
1984ല്‍ രൂപീകരിച്ച ഫെഡറല്‍ നിയമത്തില്‍ കാതലായ മാറ്റത്തോടെയാണ് കഴിഞ്ഞ വര്‍ഷം പുതുക്കിയ കമ്പനിനിയമം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജൂണ്‍ 30നകം പുതിയ നിയമപ്രകാരം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതില്‍ മാറ്റം വരുത്തിയണ് 2017 ജൂണ്‍ 30 വരെ പുതിയ കമ്പനിനിയമം നടപ്പാക്കാനുള്ള കാലാവധി നീട്ടിയത്
കമ്പനി ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുന്നതിന്, കുറഞ്ഞത് 55 ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന നിബന്ധന 30 ശതമാനമായി കുറച്ചതടക്കം വലിയ മാറ്റങ്ങള്‍ വരുത്തുകയും കമ്പനിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് കൂടുതല്‍ പരിരക്ഷ നല്‍കുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം. പുതുക്കിയ കമ്പനി നിയമം നടപ്പാക്കാനുള്ള സമയം ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയ തീരുമാനം യു.എ.യിലെ ആയിരക്കണക്കിന് കമ്പനികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha