കൗമാരക്കാരന്റെ തലവെട്ടാന്‍ ഐഎസിന്റെ ആരാച്ചാര്‍ വാളോങ്ങവെ സിനിമാ സ്‌റ്റൈലില്‍ അവതരിച്ച ഇറാഖി യുവാവ് ആരാച്ചാരെ കൊന്ന് കുട്ടിയെ രക്ഷപ്പെടുത്തി

ഐഎസ് തീവ്രവാദികള്‍ തല വെട്ടല്‍ ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുമ്പായി സിനിമ സ്‌റ്റൈലില്‍ അവതരിച്ച ഇറാഖി യുവാവിന്റെ ഇടപെടല്‍ കൗമാരക്കാരന്റെ ജീവന്‍ രക്ഷിച്ചു. മൊസൂളിലായിരുന്നു സംഭവം. മൊസൂളിലെ സ്‌നൈപ്പര്‍ എന്നറിയപ്പെടുന്ന മാര്‍ക്ക്‌സ്മാനാണ് കുട്ടിയുടെ രക്ഷകനായെത്തിയത്. വര്‍ഷങ്ങളായി ഐഎസിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നയാളാണിത്.കുട്ടിയുടെ തല വെട്ടാന്‍ വാള്‍ ഉയര്‍ത്തി നില്‍ക്കുമ്പോഴായിരുന്നു ഇയാളുടെ ഇടപെടല്‍. ശിക്ഷ നടപ്പാക്കാന്‍ ഐഎസ് തീവ്രവാദികളുടെ ആരാച്ചാര്‍ വാളുയര്‍ത്തുകയും ഇയാള്‍ വെടിവെച്ചിട്ടു.
ആരാച്ചാരെ കൊന്നതിനെത്തുടര്‍ന്ന് അരികിലുണ്ടായിരുന്ന മറ്റ് തീവ്രവാദികള്‍ ഇയാള്‍ക്ക് നേരെ തിരിച്ച് വെടിയുതിര്‍ത്തെങ്കിലും മാര്‍ക്ക്‌സ്മാന്‍ തിരിച്ചടിച്ച് ധീരമായി രക്ഷപെടുകയായിരുന്നു.സ്‌നൈപ്പറുടെ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂള്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ഐഎസ് തീവ്രവാദികളെ ഇയാള്‍ മുമ്പും വധിച്ചിട്ടുണ്ട്. അമേരിക്കയുടേയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സൈന്യത്തിന്റെ പിന്‍ബലത്തില്‍ ഐഎസ് വന്‍ തിരിച്ചടി നേരിടുമ്പോള്‍ ഇവരെ നേരിടാന്‍ അനേകം സ്‌നൈപ്പര്‍മാരും രംഗത്തുണ്ട്.
തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും കടുത്ത ഭീഷണിയിലാണ് മൊസൂള്‍ നഗരവും നഗരവാസികളും കഴിയുന്നത്. ഐഎസുമായി ബന്ധപ്പെട്ട് ദിവസവും നൂറുകണക്കിന് വാര്‍ത്തകളാണ് ഇവിടെ നിന്നും ഉയര്‍ന്നു വരുന്നത്. പൊതുസ്ഥലങ്ങളില്‍ വധശിക്ഷ അടക്കമുള്ള പ്രാകൃത നിയമങ്ങളാണ് ഇവിടെ നടക്കുന്നത്. ഇറാഖി സൈന്യവും കുര്‍ദ്ദുകളും ചേര്‍ന്ന് ഐഎസില്‍ നിന്നും നഗരം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha