ദമ്മാമില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു

കിഴക്കന്‍ സൗദിയിലെ ദമ്മാമില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ദമ്മാംജുബൈല്‍ റോഡിലെ ദബ്ബാബിലാണ് സംഭവം. രാത്രി 12 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം സ്വകാര്യ വാഹനത്തില്‍ മടങ്ങുകയായിരുന്നു പൊലീസുകാര്‍.
ദബ്ബാബിലെ വാസസ്ഥലത്ത് ഇവരുടെ കാര്‍ എത്തിയയുടന്‍ ഒളിച്ചിരുന്ന മൂന്നു ആയുധധാരികള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കിഴക്കന്‍ മേഖല പൊലീസ് വക്താവ് കേണല്‍ സൈയ്ദ് അല്‍ റിഖൈതി പറഞ്ഞു. മാരകമായി പരിക്കേറ്റ രണ്ടു പൊലീസുകാരെയും ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികള്‍ക്കായി മേഖലയിലാകെ തിരച്ചില്‍ തുടരുകയാണ്. പ്രദേശം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷാസേന റെയ്ഡുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ കിഴക്കന്‍ മേഖലയില്‍ വര്‍ധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha