ദുഹാമിലെ തീപിടുത്തത്തില്‍ മരിച്ച അഞ്ച് ഇന്ത്യക്കരെ കണ്ടെത്തിയത് ഏഴു ദിവസങ്ങള്‍ക്കു ശേഷം

അബുദാബിയിലെ ദുഹാമിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് ഇന്ത്യക്കാന്‍ വെന്തുമരിച്ചു. ഒക്ടോബര്‍ 19നായിരിന്നു സംഭവം. സംഭവം നടന്ന് ഏഴുദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തെലങ്കാന സ്വദേശികളായ അഞ്ച് യുവാക്കളാണ് വെന്തുമരിച്ചത്. കമറെഡ്ഡി സ്വദേശി പിറ്റ്ല നരേഷ്(25), നിര്‍മല്‍ സ്വദേശികളായ മലവത് പ്രകാശ് നായിക് (29), അഖിലേഷ് (22), ബെറി ഗംഗാ രാജു (20) നിസാമാബാദ് സ്വദേശി ബൈറി ഗംഗാരാജു(20) എന്നിവരാണ് മരിച്ചത്. മേധക്കില്‍ നിന്നുള്ള മറ്റേല രാജു, നിര്‍മ്മല്‍ സ്വദേശികളായ തിരുപ്പതി, രവീന്ദര്‍, നിസാമാബാദ് സ്വദേശി ബജണ്ണ, സിരിസില്ലയില്‍ നിന്നുള്ള സാമ്പയ്യാ, എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.
തെലങ്കാന എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രുദ്ര ശങ്കര്‍ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി തൊഴിലാളികളുമായി സംവദിക്കവേയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. തുടര്‍ന്ന് രുദ്രപ്രസാദ് മാധ്യമങ്ങളെ വിവരമറിയിക്കുകയും യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ തെലങ്കാനയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha