ഇസ്ലാമിക നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഈറ്റില്ലമായിരുന്ന മക്കയെ തകര്‍ക്കാന്‍ പാഞ്ഞെത്തിയ ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്ത് അറബ് സേന കാത്തത് ഇസ്ലാം വിശ്വാസികളുടെ സ്വര്‍ഗ്ഗം

അതിപുരാതനകാലം മുതല്‍ ജനവാസമുണ്ടായിരുന്ന, പൊതുവര്‍ഷാരംഭത്തിനു മുന്‍പ് രണ്ടായിരമാണ്ടില്‍ ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായി തീരുകയും ചെയ്ത മക്കയെ തകര്‍ക്കാന്‍ ഹൂതി വിമതരുടെ ശ്രമം അറബ് സേന തകര്‍ത്തു. ഇസ്ലാം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയെ ലക്ഷ്യമിട്ട ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം അറബ് സഖ്യസേന തകര്‍ത്ത് കാത്തു സൂക്ഷിച്ചത് കോടിക്കണക്കിനു വിശ്വാസികളുടെ സ്വര്‍ഗ്ഗ ഭൂമി. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന മക്കയില്‍നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വച്ച് തകര്‍ത്തത്. അറബ് സഖ്യസേനയുടെ തക്കസമയത്തെ ജാഗ്രതയാണു വന്‍ദുരന്തം ഇല്ലാതാക്കിയത്. പ്രാദേശിക സമയം രാത്രി ഒന്‍പതോടെയാണ് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. യെമനിലെ സഔദ പ്രവിശ്യയില്‍ നിന്നാണു മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ വരുന്നുണ്ടെന്ന് മനസിലാക്കിയ അറബ് സേന ഇതു തകര്‍ക്കുകയായിരുന്നു. മക്കയില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സഔദ സ്ഥിതി ചെയ്യുന്നത്.
ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാങ്കേതികവിദ്യയില്‍ ഹൂതികള്‍ക്കു പരിശീലനം നല്‍കുന്നത് ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു. ബാലിസ്റ്റിക് മിസൈലായ ബുര്‍കാന്‍ 1 ആണ് സൗദി അറേബ്യയിലേക്കു വിട്ടതെന്ന് ഹൂതി വിമതര്‍ സ്ഥിരീകരിച്ചു. അതേസമയം, മക്ക ആയിരുന്നില്ല ലക്ഷ്യ സ്ഥാനമെന്നും തിരക്കേറിയ വിമാനത്താവളമായ ജിദ്ദയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നുമാണ് അവര്‍ പറയുന്നത്.
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം എന്നറിയപ്പെടുന്ന ലോകമെമ്പാടുമുള്ള മുസ്ലിം ജനതയുടെ പുണ്യഭൂമിയാണ് മക്ക. ലോകത്തിന്റെ മുഴു കോണുകളില്‍നിന്നും വിശ്വാസികളുടെ ജീവിതം തിരിച്ചുവെച്ചിരിക്കുന്നത് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സ്ഥിതിചെയ്യുന്ന കഅ്ബാലയത്തിലേക്കാണ്. മക്കയ്ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും എന്ന് അറബ് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. മേജര്‍ ജനറല്‍ അഹമ്മദ് അസിരി ഇക്കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്. സ്‌കഡ് മിസൈലുകള്‍ക്ക് സമാനമായ ബുര്‍കാന്‍ 1 എന്ന മിസൈലാണ് തങ്ങള്‍ വിക്ഷേപിച്ചതെന്ന് ഹൂത്തി വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. മുസ്ലിം വിശ്വാസികളുടെ നെഞ്ചിലേക്ക് പാഞ്ഞെത്തിയ ആക്രമണത്തെയാണ് അറബ് സഖ്യസേന തകര്‍ത്തത്.
https://www.facebook.com/Malayalivartha