ഷാര്‍ജയില്‍ വന്‍ അഗ്‌നിബാധയെ തുടര്‍ന്ന് വെയര്‍ഹൗസ് കത്തിനശിച്ചു

വ്യവസായമേഖല രണ്ടില്‍ ഇന്നലെ(ശനി) രാത്രിയുണ്ടായ വന്‍ അഗ്‌നിബാധയില്‍ വെയര്‍ഹൗസ് കത്തിനശിച്ചു. ആളപായമില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. വാട്ടര്‍പ്രൂഫ് ഉത്പന്നങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസില്‍ രാത്രി ഒന്‍പതരയോടെയായിരുന്നു അഗ്‌നിബാധയെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്.കേണല്‍ സമി ഖമിസ് അല്‍ നഖബി പറഞ്ഞു.
ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം മണിക്കൂറുകളുടെ പ്രയത്‌നത്തിനൊടുവില്‍ തീ തൊട്ടടുത്തെ വെയര്‍ഹൗസുകളിലേയ്ക്കും ഫാക്ടറികളിലേയ്ക്കും പടരാതെ നിയന്ത്രണവിധേയമാക്കി. അഗ്‌നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha