നിയമവിരുദ്ധമായി ഡ്രോണുകള്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഒന്നര മണിക്കൂര്‍ നിലച്ചു

വിമാനത്താവള പരിധിയില്‍ നിയമവിരുദ്ധമായി ഡ്രോണ്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ദുബായ്, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഇന്നലെ വൈകിട്ട് 90 മിനിറ്റ് നിലച്ചു. വൈകിട്ട് 7.25 മുതല്‍ രാത്രി 9.10 വരെയായിരുന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.
അല്‍ വറഖ ഭാഗത്തുനിന്നാണ് ഡ്രോണ്‍ വന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചില വിമാനങ്ങളുടെ യാത്ര മാറ്റിവയ്ക്കുകയും ചെയ്തു. വിമാനത്താവളങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്.
ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഡ്രോണ്‍ കാരണം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത്.
https://www.facebook.com/Malayalivartha