അജ്മാനില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു

അജ്മാനില്‍ പാര്‍പ്പിട, വ്യാപാര കെട്ടിട കരാറുകള്‍ നേരിട്ട് സാക്ഷ്യപ്പെടുത്തുന്നത് നിര്‍ത്തിയ്ക്കാനൊരുങ്ങുന്നു നഗരസഭ. കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് നടപടി.
ഈ മാസം 17 മുതലായിരിക്കും വാടക കരാറുകള്‍ പുതുക്കാനായി മുനിസിപ്പാലിറ്റി ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കുക. നഗരസഭ കാര്യാലയങ്ങള്‍ കയറിയിറങ്ങി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന സാമ്പ്രദായിക രീതി അവസാനിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഇടപാടുകള്‍ ലളിതവും സൗകര്യപ്രദവുമാകും. കൂടാതെ ഇതിനായി ചിലവിടുന്ന സമയ നഷ്ടവും ഒഴിവാകും. റിയല്‍ എസ്‌റ്റേറ്റ് കമ്പനികളും വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്നവരും പുതിയ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണം.
രാജ്യത്തിനു പുറത്തുനിന്നും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നത് സമയബന്ധിതമായി കരാറുകള്‍ പുതുക്കാന്‍ താമസക്കാര്‍ക്ക് സഹായകമാകും. ഓണ്‍ലൈന്‍ വഴി വാടക കരാറുകള്‍ സാക്ഷ്യപ്പെടുത്താന്‍ മുനിസിപ്പാലിറ്റിയുടെ http:/www.am.gov.ae വെബ് സൈറ്റ് സന്ദര്‍ശിക്കണം. സ്മാര്‍ട് ഫോണുകള്‍ വഴിയും അപേക്ഷകള്‍ നല്‍കാന്‍ കഴിയുന്നതിനാല്‍ പുതുക്കല്‍ പ്രക്രിയകള്‍ അതിവേഗത്തിലാകും.
https://www.facebook.com/Malayalivartha