സല്‍മാന്‍ രാജാവ് ഇടപെട്ടു, സൗദിയില്‍ കൊലപാതകക്കേസില്‍ രണ്ടു മലയാളികളുടെ വധശിക്ഷ ഇളവു ചെയ്തു , ബ്ലഡ് മണി നല്‍കിയ മലയാളികളെ നാടുകടത്താന്‍ ഉത്തരവ്

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഇടപെടലില്‍ കൊലപാതകക്കേസില്‍ പിടിയിലായ മലയാളികളുടെ തലവെട്ടില്ല. എന്നാല്‍ ഇവരെ നാടുകടത്താന്‍ രാജാവ് ഉത്തരവിട്ടു. മലയാളിയെ കൊന്ന കേസിലാണ് ഇരുവരും സൗദിയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെത്.
പത്തനംതിട്ട സ്വദേശിയും സൗദി സീഫുഡ്‌സ് കമ്പനിയില്‍ ഡ്രൈവറുമായസെന്‍മോന്‍ ജേക്കബ് കൊലചെയ്യപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്ന മലയാളികളുടെ ശിക്ഷയാണ് ഇളവു ചെയ്തു നാടുകടത്താലാക്കിയത്. നിലമ്പൂര്‍ വഴിക്കടവ് സ്‌ദേശി സജിത് സേതുമാധവന്‍, കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരാണ് പ്രതികള്‍.
ബ്ലഡ് മണി സ്വീകരിച്ച സെന്‍മോന്റെ കുടുംബം പ്രതികള്‍ക്കു മാപ്പു നല്‍കിയതോടെ വധശിക്ഷയും ഒന്നാം പ്രതിയുടെ പതിനേഴു വര്‍ഷത്തെ തടവും ഒഴിവാക്കിയിരുന്നു. ആസൂത്രിതമായി ക്രൂരമായ കൊലപാതകം നടത്തിയതിന് പ്രതികള്‍ക്കെതിരെ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തു. പ്രതികള്‍ രാജ്യത്തു കഴിഞ്ഞിരുന്ന വിദേശ പൗരന്റെ സ്വത്ത് കവരുകയും ജീവന്‍ അപായപ്പെടുത്തിയതായും വിചാരണ കോടതി കണ്ടെത്തിയിരുന്നു.
സെന്മോന്റെ കുടുംബം മാപ്പു നല്‍കിയെങ്കിലും ശരീഅത് നിയമ പ്രകാരം സൗദി ഭരണകൂടം വാദിയായ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനായിരുന്നു വിധി. ഇതോടെ രണ്ടാമതും വിചാരണ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. മേല്‍ കോടതിയും സുപ്രീം കോടതിയും ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ, ഇതിനിടെ സെന്മോന്റെ കുടുംബം മാപ്പു നല്‍കിയത് പരിഗണിക്കണമെന്ന് പ്രതികള്‍ ദയാ ഹര്‍ജിയില്‍ അഭ്യര്‍ത്ഥിച്ചു. പ്രതികളുടെ പ്രായം, അവരെ ആശ്രയിക്കുന്ന കുടുംബാംഗങ്ങളുടെ പശ്ചാത്തലം ഇതെല്ലാം പരിഗണിച്ച് പ്രതികള്‍ നല്‍കിയ ദയാ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ചു. ഇതോടെയാണ് പ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി നാടുകടത്താന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha