തിമിംഗലത്തിന്റെ ഛര്‍ദ്ദി മൂന്നു മത്സ്യബന്ധന തൊഴിലാളികളെ കോടിപതികളാക്കി

വാളുവെക്കേണ്ടവര്‍ വെച്ചാല്‍ അത് കോടികള്‍ വിലയുള്ളതാണന്ന് മനസ്സിലായില്ലേ. അപ്പോ അതാണ് കോടിവാള്‍.. അടിച്ചുമോനെ അതും 16 കോടി ഇനി ജന്മത്ത് ആ പണിക്ക് പോകേണ്ട എല്ലാവരും ഹാപ്പി. പോരേ പൂരം. ഒരു തിമിംഗലം ഛര്‍ദ്ദിച്ചു എന്ന വാര്‍ത്തയില്‍ എന്തിരിക്കുന്നുവെന്നാണോ? എങ്കില്‍ ഇതറിയുക; ഒരു തിമിംഗലത്തിന്റെ ഛര്‍ദ്ദികൊണ്ടുമാത്രം മൂന്ന് ഒമാനി മത്സ്യത്തൊഴിലാളികള്‍ കോടിപതികളായിരിക്കുന്നു! തിമിംഗലത്തിന്റെ 'ഛര്‍ദ്ദില്‍' വിറ്റാല്‍ ഇവര്‍ക്ക് ലഭിക്കുക ഒന്നും രണ്ടും കോടിയല്ല, 16 കോടിയിലധികം രൂപയാണ്! ഒമാന്‍ സ്വദേശികളായ ഖാലി!ദ് അല്‍ സിനാനിയും കൂട്ടരുമാണ് ഈ ലോട്ടറിയടിച്ച ഭാഗ്യവാന്‍മാര്‍.
ഇനി ഇവര്‍ക്ക് ഇത്തരമൊരു ലോട്ടറിയടിക്കാനുള്ള കാരണത്തെക്കുറിച്ച് പറയാം. തിമിംഗലം ഛര്‍ദ്ദിക്കുന്ന ഈ അവശിഷ്ടത്തിന്റെ പേര് ആമ്പര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.
പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. മത്സ്യബന്ധനത്തിനായി പോയ മൂവര്‍സംഘത്തിന് ലഭിച്ചത് ഇത്തരം 80 കിലോയോളം ആമ്പര്‍ഗ്രിസാണ്. ഇതിന്റെ വിപണി വില 25 ലക്ഷം യുഎസ് ഡോളര്‍ വരും. ഏതാണ്ട് 16.5 കോടിയില്‍പരം രൂപ.
ഖുറായത്ത് പ്രവിശ്യയ്ക്ക് സമീപമുള്ള തീരത്തുനിന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഇവര്‍ക്ക് കടലിലെ ഈ 'ലോട്ടറി' ലഭിച്ചത്. കടലിന് മുകളിലൂടെ ഒഴുകിനീങ്ങുന്ന നിലയിലായിരുന്നു ഈ വസ്തു. ചെറിയ തോതില്‍ ദുര്‍ഗന്ധം പരത്തി കടലിന് മുകളിലൂടെ ഒഴുകിനീങ്ങുന്നത് ആമ്പര്‍ഗ്രിസാണെന്ന് മനസിലാക്കാന്‍ 20 വര്‍ഷത്തിലധികമായി മത്സ്യബന്ധനം നടത്തുന്ന ഖാലിദിനും കൂട്ടുകാര്‍ക്കും അധികനേരം വേണ്ടിവന്നില്ല.
കയറുപയോഗിച്ച് മൂവരും ചേര്‍ന്ന് ആമ്പര്‍ഗ്രിസ് ബോട്ടിനുള്ളിലെത്തിച്ചു. ബോട്ട് കരയ്‌ക്കെത്തിച്ചശേഷം വിദഗ്ധരെ കൊണ്ടുവന്ന് ലഭിച്ചത് ആമ്പര്‍ഗ്രിസ് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഖാലിദും കൂട്ടരും ആദ്യം ചെയ്തത്. ഇത് ചെറിയ കഷണങ്ങളാക്കി ഉണക്കിയെടുത്ത് വില്‍പനയ്ക്ക് പാകമാക്കാനുള്ള തത്രപ്പാടിലാണ് ഇവരെന്നും സംഭവം പുറത്തറിയിച്ച 'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha