യുഎഇയില്‍ തൊഴിലാളികള്‍ക്ക് 14 ദിവസത്തിനുള്ളില്‍ വീസ പതിച്ചു നല്‍കണം

യുഎഇയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ വീസ പതിക്കാനുള്ള സമയപരിധി 14 ദിവസമായി പരിമിതപ്പെടുത്തും. കമ്പനി സ്‌പോണ്‍സര്‍ഷിപ്പില്‍ വീസയെടുത്തവര്‍ 14 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. നിലവില്‍ ഇത് 60 ദിവസമാണ്.
തൊഴിലാളികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കൂടിയാണ് വീസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ചുരുക്കുന്നതെന്നു മനുഷ്യവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയത്തിലെ പൊതുജനസമ്പര്‍ക്ക വിഭാഗം തലവന്‍ മുഹമ്മദ് മുബാറക് അല്‍ഹമ്മാദി അറിയിച്ചു. 14 ദിവസത്തിനുള്ളില്‍ തൊഴിലാളിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ലേബര്‍ കാര്‍ഡ്, വീസ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം.
തൊഴിലാളി രാജ്യത്തു പ്രവേശിച്ച ദിവസം മുതല്‍ 14 ദിവസമാണു കണക്കാക്കുക. ഈ കാലാവധിക്കുളളില്‍ തൊഴിലാളുകളുടെ വീസ നടപടികള്‍ പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ വൈകുന്ന ഓരോ മാസത്തിനും 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. യുഎഇയില്‍ 47 ലക്ഷം തൊഴിലാളികള്‍ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഹമ്മദ് മുബാറക് പറഞ്ഞു. ഈ തൊഴിലാളികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും നിയമ പരിരക്ഷ നല്‍കുന്നതാണ് പുതിയ നിയമം.
തൊഴില്‍ പരാതികള്‍ ഗണ്യമായി കുറയുമെന്നാണു പ്രതീക്ഷ. തൊഴില്‍വീസയില്‍ ഒരാള്‍ രാജ്യത്തെത്തിയാല്‍ കൂടുതല്‍ കാത്തിരിക്കാതെ തന്നെ കരാര്‍ പ്രകാരം ജോലി നല്‍കേണ്ടതു സ്‌പോണ്‍സറുടെ ബാധ്യതയാണ്. നിലവില്‍ പാസ്‌പോര്‍ട്ടില്‍ വീസ പതിക്കാന്‍ രണ്ടുമാസം വരെ കാത്തിരിക്കുന്ന തൊഴിലുടമകളുണ്ടെന്നും ഇനി ഈ സാഹചര്യം ഒഴിവാകുമെന്നും അല്‍ഹമ്മാദി പറഞ്ഞു.
https://www.facebook.com/Malayalivartha