ദുബായില്‍ ഡ്രൈവറില്ലാ സ്മാര്‍ട്ട് വാഹനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക്

ദുബായില്‍ ഡ്രൈവറില്ലാ സ്മാര്‍ട്ട് വാഹനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. പരിശീലന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ബിസിനസ് ബേയിലാണ് ഡ്രൈവറില്ലാ വാഹനമോടിക്കുക.
പത്ത് സീറ്റുള്ള റില്ലാ സ്മാര്‍ട് വാഹനം ബിസിനസ് ബേയിലെ 650 മീറ്റര്‍ ട്രാക്കിലാണ് പരീക്ഷണയോട്ടം നടത്തുക. ദുബായിലെ പ്രമുഖ സ്ഥലങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി സ്മാര്‍ട്ട് വാഹന സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ് എന്നിവിടങ്ങളിലായിരുന്നു ഒന്നും രണ്ടും ഘട്ട പരീക്ഷണയോട്ടം. സ്മാര്‍ട്ട് വാഹനങ്ങളുടെ ഉപയോഗവും സാങ്കേതികവിദ്യയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ദുബായുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതാണോ സ്മാര്‍ട്ട് വാഹന സേവനമെന്നും പരീക്ഷിക്കുന്നുണ്ട്.
2030ഓടെ പൊതുഗതാഗത ശ്രേണിയിലെ 25 ശതമാനവും സ്മാര്‍ട്ട് വാഹനങ്ങളാക്കുകയാണ് ലക്ഷ്യത്തിന് മുന്നോടിയായാണിത്. 100 ശതമാനവും പരിസ്ഥിതി സൌഹൃദവും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയുമായ സ്മാര്‍ട്ട് വാഹനത്തിന് ഒരു തവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ വേഗം. ദൂരവും റൂട്ടുമെല്ലാം മുന്‍കൂട്ടി സെറ്റ് ചെയ്തുവച്ച് സെന്‍സറുകളും ജിപിഎസ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് സഞ്ചാരം. യാത്രയ്ക്കിടെ തടസങ്ങളുണ്ടെങ്കില്‍ തനിയെ വേഗത കുറയ്ക്കാനും നിര്‍ത്താനും വാഹനത്തിന് സാധിക്കും. ദുബായ് പ്രോപ്പര്‍ടീസും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha