Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ഖത്തര്‍ നിക്ഷേപകരുടെ സ്വപ്‌നഭൂമി

30 OCTOBER 2012 04:30 AM IST
പ്രസന്നകുമാര്‍

ഖത്തര്‍ നിക്ഷേപകരുടെ സ്വപ്‌നഭൂമി

നിക്ഷേപകരുടെ സ്വപ്‌നഭൂമിപശ്ചിമേഷ്യയിലെ സാമ്പത്തികശക്തിയും ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കു നിലനിര്‍ത്തുന്ന രാജ്യവുമാണു ഖത്തര്‍. എണ്ണപ്പണത്തിന്റെ സമൃദ്ധിയും സാംസ്‌കാരികമഹിമയും ആധുനികതയും ഒരുമിച്ചു ചേരുന്നു ഈ ചെറുരാജ്യത്ത്‌. മൂന്നുലക്ഷത്തോളം ഇന്ത്യാക്കാരുണ്ടിവിടെ. ഇതിന്റെ എണ്‍പതുശതമാനവും മലയാളികളും. ഏറ്റവും വലിയ നഗരമായ ദോഹയാണു തലസ്ഥാനം. 11,437 ച.കി.മീ വിസ്‌തൃതി മാത്രമുള്ള ഖത്തറിന്റെ ജനസംഖ്യ 19 ലക്ഷത്തോളമാണ്‌.

അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്താണു ഖത്തറിന്റെ സ്ഥാനം. തെക്കു ഭാഗത്തു സൗദി അറേബ്യ കഴിഞ്ഞാല്‍ രാജ്യത്തിന്റെ ബാക്കി അതിര്‍ത്തി പേര്‍ഷ്യന്‍ ഉള്‍ക്കടലാണ്‌. അധിനിവേശങ്ങളുടെ നീണ്ട ചരിത്രം കഴിഞ്ഞു ഖത്തര്‍ സ്വതന്ത്രരാജ്യമായത്‌ 1971 സെപ്‌റ്റംബര്‍ മൂന്നിനാണ്‌.
ചരിത്രം
ആയിരക്കണക്കിനു വര്‍ഷം മുമ്പേ ഖത്തറില്‍ മനുഷ്യവാസമുണ്ടായിരുന്നു. പക്ഷേ, വരണ്ട കാലാവസ്ഥയും മരുഭൂമിയും കാരണം അസ്ഥിരത മുഖമുദ്രയായി. പില്‌ക്കാലത്ത്‌ അറബി ഗോത്ര കുടുംബങ്ങളായ അല്‍ ഖലീഫയും അല്‍ സൗദും ഖത്തറിലേക്കു കടന്നുവന്നു. മുത്തിനും മത്സ്യത്തിനും അധിവാസകേന്ദ്രങ്ങള്‍ക്കും വേണ്ടി പരസ്‌പരം പോരാടി.
19-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്കുള്ള മാര്‍ഗത്തിലെ ഇടത്താവളമായി ഖത്തര്‍ മാറി. ഇക്കാലത്തുതന്നെ അല്‍ ഖലീഫ ഗോത്രം ഖത്തറിന്റെ വടക്കുഭാഗത്തു മേധാവിത്വമുറപ്പിച്ചു. ഖത്തറിലെ ഒരു വിഭാഗം ജനങ്ങള്‍ അതു ചെറുത്തെങ്കിലും ഫലവത്തായില്ല. ഇതോടെ ബ്രിട്ടണ്‍ ഇടപെട്ടു. നയതന്ത്രമുപയോഗിച്ചു ബ്രിട്ടണ്‍ ഖത്തറിനു മേലുള്ള അവകാശവാദത്തില്‍ നിന്നു ബഹ്‌റൈനെ പിന്തിരിപ്പിച്ചു. ദോഹയിലെ പുരാതന വംശമായ അല്‍താനിമാരെ ഖത്തറിലെ ഭരണാധികാരികളാക്കുന്നതിലെത്തി ആ ശ്രമം.
1868 വരെ ബഹ്‌റൈനികളായ അല്‍ഖനീഫമാരുടെ നിയന്ത്രണം ഖത്തറിലുണ്ടായിരുന്നു. അവര്‍ വിട്ടുപോയപ്പോള്‍ 1872ല്‍ ഒട്ടോമന്‍ തുര്‍ക്കികള്‍ ഖത്തറില്‍ ആധിപത്യം സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്താണു തുര്‍ക്കികള്‍ ഖത്തര്‍ വിട്ടത്‌. അതോടെ അല്‍താനി വംശം ഖത്തറിന്റെ ഭരണാധിപന്മാരായി മാറി. 1916ല്‍ ബ്രിട്ടനുമായുണ്ടാക്കിയ കരാര്‍പ്രകാരം ഖത്തര്‍ അവരുടെ സംരക്ഷിത പ്രദേശമായി. 1934ല്‍ കരാര്‍ വിപുലപ്പെടുത്തുകയും ചെയ്‌തു.1935ല്‍ ഖത്തറില്‍ പെട്രോളിയം കണ്ടെത്താനുള്ള 75 വര്‍ഷത്തെ അനുമതി ഖത്തര്‍ പെട്രോളിയം കമ്പനിക്കു ലഭിച്ചു. ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്‌സ്‌, യു.എസ്‌, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളിലെ വ്യവസായികള്‍ക്കു പങ്കാളിത്തം ഉള്ളതായിരുന്നു ഖത്തര്‍ പെട്രോളിയം കമ്പനി. 1940ല്‍ ഖത്തറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ദുഖാനില്‍ പെട്രോളിയം കണ്ടെത്തി.
1949 മുതല്‍ ഇവിടെ നിന്നും പെട്രോളിയം കയറ്റുമതി ചെയ്യുന്നു. അതോടെ, ആധുനിക ഖത്തര്‍ പിറന്നു. എണ്ണപ്പണത്തിന്റെ പ്രവാഹത്തിനൊപ്പം പുരോഗതിയും ആധുനികതയും കുടിയേറ്റവും ഖത്തറിന്റെ ജീവിതത്തില്‍ പ്രവേശിച്ചു. 1971ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ രാജ്യങ്ങള്‍ സ്വതന്ത്രമാക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചപ്പോള്‍ വിവിധ എമിറേറ്റുകള്‍ ഒത്തുചേര്‍ന്ന്‌ ഒരു ഐക്യ എമിറേറ്റ്‌സ്‌ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍, സ്വതന്ത്രരാജ്യമായി നില്‌ക്കാനാണു ഖത്തര്‍ തീരുമാനിച്ചത്‌.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ താരതമ്യേന ജനാധിപത്യവും സ്വാതന്ത്ര്യവുമുള്ള രാജ്യങ്ങളിലൊന്നാണു ഖത്തര്‍. സുശക്തമായ നയതന്ത്ര ബന്ധങ്ങളുള്ള ഖത്തറിനെ എല്ലാ അറബ്‌ രാജ്യങ്ങളും ബ്രിട്ടനും അമേരിക്കയും തുടക്കത്തില്‍ തന്നെ അംഗീകരിച്ചു. അന്നത്തെ സോവ്യറ്റ്‌ യൂണിയനുമായും ചൈനയുമായും അവര്‍ നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്‌തു. യു.എന്‍ അംഗത്വത്തിനും താമസമുണ്ടായില്ല.
1995ല്‍ അന്നത്തെ അമീര്‍ ഖലീഖ ബിന്‍ ഹമീദ്‌ അല്‍താനി സ്വിറ്റ്‌സര്‍ലണ്ടില്‍ അവധിക്കാലം ചെലവിടുമ്പോള്‍ മകന്‍ ഹമദ്‌ ബിന്‍ ഖലീഖ അല്‍താനി അധികാരം പിടിച്ചെടുത്തു. ഇദ്ദേഹം തന്നെയാണു ഇപ്പോഴും അമീര്‍. പുതിയ ഭരണഘടനയും ഉദാരീകരണ നയങ്ങളും നടപ്പാക്കിയ അദ്ദേഹം സ്‌ത്രീകള്‍ക്കു പൊതുജീവിതത്തില്‍ പങ്കാളിത്തം അനുവദിച്ചു. അല്‍ ജസീറ എന്ന പ്രശസ്‌ത ടിവി ചാനല്‍ തുടങ്ങിയതും അദ്ദേഹമാണ്‌. 2003ല്‍ അമേരിക്ക, ഇറാക്ക്‌ അധിനിവേശിച്ചപ്പോള്‍ പ്രധാനപ്പെട്ട പടപ്പാളയങ്ങളിലൊന്നു ഖത്തറായിരുന്നു.
ഭൂപ്രകൃതി
ഖത്തര്‍ ഉപദ്വീപും ഏതാനും ദ്വീപുകളും ഉള്‍പ്പെടുന്നതാണു ഖത്തര്‍. മണലും പാറക്കെട്ടുകളും നിറഞ്ഞ തരിശാണു ഭൂരിഭാഗം സ്ഥലവും. പെട്രോളിയവും പ്രകൃതിവാതകവും കൊണ്ടു സമൃദ്ധമാണിവിടം. ഹലൂല്‍, ഹവാര്‍ തുടങ്ങിയ ദ്വീപുകളും ഖത്തറിന്റെ ഭാഗമാണ്‌. ഹവാര്‍ ദ്വീപിന്റെ ഉടമസ്ഥത ഖത്തറിനും ബഹ്‌റൈനും തമ്മിലുള്ള തര്‍ക്കത്തിന്റെ വിഷയങ്ങളിലൊന്നാണ്‌. തലസ്ഥാനമായ ദോഹ, ഉമ്‌ സയിദ്‌, അല്‍ ഖവ്‌ര്‍, അല്‍ വക്ര തുടങ്ങിയവയാണു പ്രധാന തുറമുഖങ്ങള്‍. ഉഷ്‌ണകാലാവസ്ഥയുള്ള ഖത്തറില്‍ ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ ചൂട്‌ 55 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും. നവംബര്‍ മുതല്‍ മെയ്‌ വരെയുള്ള സമത്ത്‌ അതു 17 ഡിഗ്രി വരെ താഴുകയും ചെയ്യും. മഴക്കുറവും പരിമിതമായ ഭൂഗര്‍ഭജലവും ഖത്തറിന്റെ പ്രശ്‌നങ്ങളാണ്‌. ഉള്ള ഭൂഗര്‍ഭജലത്തില്‍ തന്നെ ധാതുക്കളുടെ അംശം കൂടുതലായതിനാല്‍ അതു കുടിക്കാന്‍ യോഗ്യവുമല്ല. കടല്‍വെള്ളം ശുദ്ധീകരിച്ചാണു കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണുന്നത്‌.
സമ്പദ്‌ഘടന
എണ്ണപ്പണത്തിന്റെ വരവിനു മുമ്പു മീന്‍ പിടുത്തവും മുത്തുവാരലുമായിരുന്നു ഖത്തറിന്റെ വരുമാനമാര്‍ഗങ്ങള്‍. 1920 കളില്‍ ജപ്പാന്‍ കൃത്രിമമുത്ത്‌ അവലംബിച്ചതോടെ ഖത്തറിലെ മുത്തുവ്യാപാരം തകര്‍ന്നു. എന്നാല്‍, എണ്ണ കണ്ടെത്തിയതോടെ സ്ഥിതി മാറി. എണ്ണയും പ്രകൃതിവാതകവും കയറ്റുമതി ചെയ്‌താണു ഖത്തര്‍ ഏറ്റവുമധികം വരുമാനം നേടുന്നത്‌. ലോകത്ത്‌ ഏറ്റവും കുറച്ചു നികുതിയുള്ള രണ്ടു രാജ്യങ്ങളിലൊന്നാണു ഖത്തര്‍. ഇവിടെ ആദായ നികുതിയേയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (17 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (45 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (58 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

Malayali Vartha Recommends