അനിസ്ലാമീക അവധികള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതിന് സൗദിയില്‍ വിലക്ക്

അനിസ്ലാമിക അവസരങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധികള്‍ നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. അന്താരാഷ്ട്ര സ്‌കൂളുകള്‍ ന്യൂഇയര്‍, ക്രിസ്തുമസ് അവധികള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.
കൂടാതെ അനിസ്ലാമിക അവധി ദിനങ്ങള്‍ക്ക് അനുസൃതമായി പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുന്നതും മന്ത്രാലയം വിലക്കിയിട്ടുണ്ട്.
സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എല്ലാ സ്‌കൂളുകളും അക്കാഡമിക് കലണ്ടര്‍ പിന്തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha