ദുബായില്‍ ഇനി മുതല്‍ ടാക്‌സി കാറുകളില്‍ സൗജന്യ വൈഫൈ

ദുബായില്‍ ടാക്‌സി കാറുകളില്‍ ഇനിമുതല്‍ സൗജന്യ വൈ ഫൈയും എല്‍ഇഡി ടച്ച് സ്‌ക്രീനും. സ്മാര്‍ട് ദുബായ് പദ്ധതിയുടെ ഭാഗമായാണ് ടാക്‌സികളില്‍ പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. അടുത്തമാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങും. കാറുകളില്‍ എല്‍ഇഡി സ്‌ക്രീനുകളും വൈ ഫൈ റൂട്ടറുകളും സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ടാക്‌സികളില്‍ സ്ഥാപിക്കുന്ന ടച്ച് സ്‌ക്രീനുകളില്‍ ആര്‍ടിഎയുടെ വിവിധ പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും വിശദീകരിക്കുന്ന പരസ്യങ്ങളുണ്ടാകും.
ഇതിനു പുറമേ നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും ടച്ച് സ്‌ക്രീനുകളിലൂടെ വിശദീകരിക്കും. ടച്ച് സ്‌ക്രീനുകള്‍ ഉപയോഗിച്ച് ടാക്‌സി നിരക്കുകള്‍ മുന്‍കൂട്ടി കണക്കാക്കാനും യാത്രക്കാര്‍ക്കാകും. ടാക്‌സി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ടച്ച് സ്‌ക്രീനുകളിലൂടെ നല്‍കാനാകുമെന്നു ദുബായ് ടാക്‌സി സിഇഒ യൂസഫ് മുഹമ്മദ് അല്‍ അലി പറഞ്ഞു. ദുബായുടെ വിനോദസഞ്ചാര മുഖം തന്നെ മാറ്റിമറിക്കുന്നതാകും പുതിയ പദ്ധതിയെന്നാണു പ്രതീക്ഷ. ദുബായ് എക്‌സ്‌പോയ്ക്ക് മുന്‍പേ ടാക്‌സി മേഖലയില്‍ കൂടുതല്‍ നവീന ആശയങ്ങള്‍ അവതരിപ്പിക്കുമെന്നും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha