കുവൈറ്റില്‍ നിന്നും പണം അയച്ചാല്‍ ഇനി നികുതിയും അടയ്ക്കണം?

വിദേശികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കൂടാതെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും നികുതി വരുന്നു. ആരോഗ്യമേഖലയും വിദ്യാഭ്യാസവും സ്വകാര്യവത്കരിക്കുന്നതിനും ആലോചനയുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക വിദഗ്ധരടങ്ങുന്ന പ്രത്യേക സമിതി തയ്യാറാക്കിയ പ്രത്യേക പാക്കേജ് പുതിയ കാമ്പിനറ്റിന് സമര്‍പ്പിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഡിസംബര്‍ പകുതിയോടെ ആരംഭിക്കുന്ന പുതിയ പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച കരട് ബില്‍ അവതരിപ്പിക്കും.
സര്‍ക്കാരിന്റെ മുന്നിലുള്ള സുപ്രധാനമായ വിഷയങ്ങളിലൊന്നാണ് സാമ്പത്തിക പരിഷ്‌കരണ ബില്‍. കൂടാതെ ജി.സി.സി. രാജ്യങ്ങളുടെ സുരക്ഷാ പാക്കേജും. രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ രണ്ട് പ്രശ്‌നങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി കാത്തിരിക്കുകയാണ് നിലവിലുള്ള സര്‍ക്കാര്‍. കൂടാതെ ആരോഗ്യവും വിദ്യാഭ്യാസവും സ്വകാര്യവത്കരിക്കുക എന്നതും സര്‍ക്കാരിന്റെ മുന്നിലുള്ള ഗൗരവമേറിയ വിഷയങ്ങളാണ്.
https://www.facebook.com/Malayalivartha