ഗള്‍ഫ് പ്രതീക്ഷകള്‍ക്ക് പുതുനാമ്പുകള്‍; സൗദിയില്‍ പുതിയ വാതക പാട ശേഖരങ്ങള്‍

സൗദിയില്‍ പുതിയ വാതക പാട ശേഖരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ചെങ്കടലിലാണ് പുതിയ വാതക ശേഖരം കണ്ടെത്തിയതെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. നേരത്തെ തബൂക്കില്‍ ചെങ്കടലിനു സമീപം കണ്ടെത്തിയ വാതക ശേഖരത്തിനു പുറമെയാണ് ഇപ്പോള്‍ കണ്ടെത്തിയ വാതക ശേഖരം. കണ്ടെത്തിയ വാതക ശേഖരങ്ങളുടെ അളവ് കണക്കാക്കി വരുന്നതേയുള്ളു.
വാതക ശേഖരം കണക്കാക്കിയതിനു ശേഷമായിരിക്കും ഖനനം നടത്തി പുറത്തെടുക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായി 2030 ഓടെ ഉത്പാദന ശേഷി കുത്തനെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
2020 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഖനന മേഖലയുടെ പങ്ക് 64 ബില്യണ്‍ റിയാലില്‍ നിന്നും 100 ബില്യണ്‍ റിയാലായും 2030 ഓടെ 240 ബില്യണ്‍ റിയാലായും ഉയര്‍ത്താനുള്ള പദ്ധതിക്ക് പുതിയ വാതക ശേഖരങ്ങള്‍ ഏറെ സഹായകരമാകുമെന്നാണ് കരുതുന്നത്.
വൈദ്യുതി ഉത്പാദനത്തിനും വ്യവസായ മേഖലക്കും ആവശ്യമായ ഇന്ധനമായിട്ടാണ് പ്രകൃതി വാതകം ഏറ്റവും കൂടുതല്‍ സൗദിയില്‍ ഉപയോഗിക്കുന്നത്. കൂടാതെ ഖനന മേഖലകളിലേക്കാവശ്യമായ പരിശോധനക്കാവശ്യമായുള്ള പുതിയ ടെക്‌നിക് പരീക്ഷണം അന്തിമഘട്ടത്തിലാണിപ്പോള്‍. ഫോസ്‌ഫേറ്റ് അടക്കമുള്ള ധാതുക്കളുടെ ഖനനവും ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ട്. ഫോസ്‌ഫേറ്റ് ഉത്പാദന മേഖലയില്‍ 138 ബില്യണ്‍ റിയാലിന്റെ പദ്ധതികള്‍ കിഴക്കന്‍ പ്രവിശ്യയിലെ റാസല്‍ ഖൈറില്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ചെമ്ബ് ഉത്പാദനം ഉയര്‍ത്തുന്നതിന് ചെമ്ബ് ഉരുക്ക് കേന്ദ്രവും സ്ഥാപിച്ചു വരികയാണ്.
https://www.facebook.com/Malayalivartha