ഭരണകക്ഷിയായ സാനു പി.എഫ് പാര്‍ട്ടിയിലെ എമേഴ്സണ്‍ നംഗഗ്വാക്ക് സിംബാബ്വേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം
ഭരണകക്ഷിയായ സാനു പി.എഫ് പാര്‍ട്ടിയിലെ എമേഴ്സണ്‍ നംഗഗ്വാക്ക് സിംബാബ്വേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം. വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് നംഗഗ്വായുടെ ജയം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമസംഭവങ്ങളും രാജ്യത്ത് അരങ്ങേറിയിരുന്നു. തെരഞ്ഞെടുപ്പില്‍ 50.8 ശതമാനം വോട്ടാണ് നംഗഗ്വാ നേടിയത്. എതിരാളിയായ മൂവ്മന്റെ് ഡെമോക്രാറ്റിക് ചേഞ്ച് സ്ഥാനാര്‍ഥിയായ നെല്‍സണ്‍ ചമൈസക്ക് 44.3 ശതമാനം വോട്ടാണ് ലഭിച്ചത്.
പ്രസിഡന്റായി വിജയിക്കാന്‍ 50 ശതമാനത്തിലധികം വോട്ട് ലഭിക്കണം. സിംബാബ്വേ മുന്‍ വൈസ് പ്രസിഡന്റായിരുന്നു നംഗാഗ്വ ദ ക്രോക്കഡൈല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2017 നവംബറില്‍ സിംബാബ്വേ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റോബര്‍ട്ട് മുഗാബേ രാജ്യവെച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പുതുയുഗത്തിന്റെ തുടക്കമെന്നാണ് നംഗാഗ്വ തന്റെ തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്. രാജ്യത്ത് കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരുമെന്നും തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha