വിഷമിശ്രിതം കുത്തിവയ്ക്കരുത്...എന്റെ മരണം ഇലക്‌ട്രിക് ചെയര്‍ ഉപയോഗിച്ചു മതി !

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിച്ച കൊലക്കേസ് പ്രതി തന്റെ വധശിക്ഷ നടപ്പാക്കുന്നതു വിഷമിശ്രിതം കുത്തിവച്ചാകരുതെന്നും ഇലക്‌ട്രിക് ചെയര്‍ ഉപയോഗിച്ചായിരിക്കണമെന്നും ടെന്നിസ്സി സുപ്രീം കോടതിയില്‍ അപേക്ഷിച്ചു.
ഈയാഴ്ച അവസാനത്തിലാണ് രണ്ടുപേരെ വെടിവച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി അവരുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്ത എഡ്മണ്ട് സഗോര്‍സ്കിയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് .
മൂന്നു മരുന്നുകളുടെ വിഷ മിശ്രിതം ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിന് ടെന്നിസ്സി സുപ്രീം കോടതി അനുമതി നൽകിയെങ്കിലും രണ്ടു മണിക്കൂര്‍ മുൻപ് പ്രതിക്കുവേണ്ടി അറ്റോര്‍ണി കെല്ലി ഹെന്‍ട്രി കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
18 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ശ്വാസം മുട്ടലും ബേണിങ്ങ് സെന്‍സേഷനും വളരെ ക്രൂരമാണെന്നും ഇലക്‌ട്രിക് ചെയര്‍ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമെന്നതുമാണ് പ്രതി ആവശ്യപ്പെടുന്നത്. 1999 ന് മുന്‍പു ടെന്നിസ്സിയിലെ വധശിക്ഷക്കു വിധിച്ച പ്രതികള്‍ക്ക് ഇലക്‌ട്രിക് ചെയറോ, വിഷ മിശ്രിതമോ ഉപയോഗിച്ചു വധശിക്ഷ ആവശ്യപ്പെടാമായിരുന്നു. 2007 ലാണ് അവസാനമായി ഇലക്‌ട്രിക് ചെയര്‍ ഉപയോഗിച്ചു സംസ്ഥാനത്തു വധശിക്ഷ നടപ്പാക്കിയത്. ഈ വര്‍ഷം ഓഗസ്റ്റില്‍ സംസ്ഥാനത്തു വിഷ മിശ്രിതം ഉപയോഗിച്ച് ആദ്യ വധശിക്ഷ നടപ്പാക്കി.
https://www.facebook.com/Malayalivartha



























