വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം പട്ടം മെഡിക്കല്‍ കോളജ് ഈന്തിവിള ലൈനിലെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 51,000 രൂപ പിഴയും ശിക്ഷ. ഈന്തിവിള ലൈനില്‍ പുതുവല്‍ വീട്ടില്‍ അരുണ്‍ദേവാണു പ്രതി. തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി എം.പി. ഷിബു ആണു ശിക്ഷ വിധിച്ചത്.
2017 ഫെബ്രുവരി 23ന് പ്രതി മതില്‍ ചാടി വീട്ടിനകത്തു കയറുകയും യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമാണുണ്ടായത്. സംഭവസമയം വീട്ടില്‍ ആരുമില്ലായിരുന്നു. കളിക്കാന്‍ പോയിരുന്ന മക്കള്‍ തിരിച്ചുവന്നപ്പോള്‍ അമ്മയുടെ നിലവിളി കേട്ട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
എല്ലാവരും ഓടി എത്തിയതോടെ പ്രതി രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് അരുണ്‍ദേവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയും കുടുംബവും യാത്ര പോയപ്പോള്‍ ഡ്രൈവറായി എത്തിയ അരുണ്‍ദേവ് പിന്നീട് യുവതിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യപ്പെടുത്തിയിരുന്നു. ഇതറിഞ്ഞ് ഭര്‍ത്താവും സഹോദരനും അരുണുമായി സംസാരിച്ച് വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജെ.കെ.അജിത്പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha



























