സൈബര്‍ ആക്രമണം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നു; അടുത്ത 48 മണിക്കൂറില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത

നെറ്റ്‌വര്‍ക്ക് പ്രശ്നത്തെ തുടര്‍ന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രധാന ഡൊമൈൻ സെർവറുകളിൽ അറ്റകുറ്റപ്പണിയുള്ളതിനാലാണ് ഇൻറർനെറ്റ് സൗകര്യത്തിൽ തടസം നേരിടുതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡഡ് നെയിംസ് ആന്റ് നമ്പേഴ്‌സിനെ (ICANN) ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡൊമൈൻ നെയിം സിസ്റ്റം (DNS, ഇൻർനെറ്റ് അഡ്രസ് ബുക്ക്) സംരക്ഷിക്കുന്നതിനുള്ള ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുന്ന ജോലിയാണ് ഇൗ സമയം നടക്കുക. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് മെയിന്റനന്‍സ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
അടുത്ത 48 മണിക്കൂറിൽ ഇൻറർനെറ്റ് സേവനത്തിൽ തടസം അനുഭവപ്പെടാം. പരിഷ്കരിക്കാത്ത ഇൻറർനെറ്റ് സർവീസ് പ്രൊവൈഡറാണ് ഉപയോഗിക്കുന്നതെങ്കിൽ ആഗോള നെറ്റ്വർക്ക് ലഭിക്കുന്നതിലും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്നും കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha



























