നൈജീരിയയില്‍ എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

തെക്കന്‍ നൈജീരിയയിലെ അബിയ സംസ്ഥാനത്ത് എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു 19 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്കു പരിക്കേറ്റു. ഒസിസിയോമ മേഖലയിലെ ഉമുവാഡുരു, ഉമുമിമോ എന്നീ ഗ്രാമങ്ങളിലാണ് സംഭവം. തീപിടുത്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നൈജീരിയന്‍ നാഷണല്‍ പെട്രോളിയം കോര്‍പറേഷന്റെ(എന്‍എന്‍പിസി) പൈപ്പ് ലൈനാണ് പൊട്ടിത്തെറിച്ചത്. പൈപ്പുകള്‍ക്ക് കേടുകള്‍ സംഭവിച്ചതായിരിക്കാം അപകടത്തിനു കാരണമെന്നു സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
" fr
https://www.facebook.com/Malayalivartha



























