ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ആക്രമണം, ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 140ലേറെ പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റതായി ഗാസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ മാര്‍ച്ച് 30നുശേഷം അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ ഇരുനൂറോളം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പതിനായിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്.
"
https://www.facebook.com/Malayalivartha



























