സുനാമിക്ക് പിന്നാലെ ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്തോനേഷ്യയില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്നു സ്‌കൂള്‍ കെട്ടിടം തകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സംഭവ സമയം 20 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്നു പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നിരവധി കെട്ടിടങ്ങള്‍ തര്‍ന്നുവെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും ദുരന്തനിവാരണ സേന അറിയിച്ചു.
സുമാത്രയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സാധാരണമാണ്. അടുത്തിടെ ഇന്തോനേഷ്യയിലുണ്ടായ ഭൂകന്പത്തിലും സുനാമിയിലും ആയിരത്തിലധികം ആളുകളാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























