കാസ്‌ക്കറ്റുകളിലും പെട്ടികളിലും അടച്ചനിലയില്‍ ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ പതിനൊന്ന് കുട്ടികളുടെ മൃതദേഹം

കാസ്‌ക്കറ്റുകളിലും പെട്ടികളിലും അടച്ചനിലയില്‍ ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ പതിനൊന്ന് കുട്ടികളുടെ മൃതദേഹം. ദുരൂഹതയ്ക്ക് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മൃതദേഹം എത്രകാലമായി ഇവിടെ സൂക്ഷിക്കുന്നു എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഫ്യൂണറല്‍ ഹോം അടച്ച് പൂട്ടിയത്. ഡിട്രോയിറ്റിലുള്ള ഫ്യൂണറല്‍ ഹോമിന്റെ സീലിംഗില്‍ നിന്നുമാണ് പതിനൊന്ന് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. പ്രവര്‍ത്തനം നിര്‍ത്തിയിരുന്ന ഫ്യൂണറല്‍ ഹോം മറ്റൊരാള്‍ വാങ്ങിയിരുന്നു.
ഇദ്ദേഹമാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. കാസ്‌ക്കറ്റുകളിലും പെട്ടികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഫ്യൂണറല്‍ ഹോമിന്റെ പ്രവര്‍ത്തന രീതികള്‍ ശരിയായ നിലയ്ക്കല്ല എന്ന കാരണത്താലാണ് അടച്ചുപൂട്ടിയത്. ഫ്യൂണറല്‍ ഹോം കമ്മ്യൂണിറ്റി സെന്ററായി മാറുന്നതിനുള്ള പണികള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha



























