ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ ഇസ്രേലി സൈന്യം വെടിവച്ചുകൊന്നു

പലസ്തീന്‍കാരനായ അക്രമിയെ ഇസ്രേലി സൈന്യം വെടിവച്ചുകൊന്നു. ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണ് 22കാരനായ യുവാവിനെ സൈന്യം കൊലപ്പെടുത്തിയത്. പലസ്തീനിലെ ബധ്യ സ്വദേശിയായ ഏലിയാസ് സലേ യസിന്‍ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം അന്വേഷണം ആരംഭിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ ഇസ്രയേലി സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് ഒരു യുവതിയേയും ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
" f
https://www.facebook.com/Malayalivartha



























